Ind disable

Thursday, December 03, 2015

അന്റാര്‍ട്ടിക്ക- ചക്രവർത്തി പെൻ‌ഗ്വിൻ


 അന്റാര്‍ട്ടിക്ക ലോകത്തിലെ അഞ്ചാമത്തെ വലിയ ഭൂഖണ്ഡമാണ്, ആകെ വിസ്തൃതിയുട്റ്റെ ഏകദേശം 20 ശതമാനത്തോളം വരും അത്. കഠിനമായ തണുപ്പുള്ള ഈ ധ്രുവപ്രദേശത്ത് മനുഷ്യവാസമില്ല.മഞ്ഞുപാളികള്‍കൊണ്ട് മൂടിയ ഈ സ്ഥലം പക്ഷെ ശാസ്ത്രഞ്ജര്‍ക്ക് ഒരു സ്വര്‍ഗ്ഗമാണ്. ബയോളജി,ഗ്ലേഷ്യോളജി,ഓഷ്യന്‍ റിസേര്‍ച്ച്,ജിയോളജി തുടങ്ങി എല്ലാ വിഭാഗത്തില്‍ പെട്ട ശാസ്ത്രജ്ഞരും ഇവിടെ പഠനത്തിനായി എത്താറുണ്ട്. ഇന്ന് മുപ്പത് രാജ്യങ്ങള്‍ക്ക് അന്റാര്‍ട്ടിക്കയില്‍ സ്ഥിരമായി ഗവേഷണ സ്ഥാപനങ്ങള്‍ ഉണ്ട്. മഞ്ഞ് കാലത്തും വേനല്‍കാലത്തും അവിടെ താമസിച്ച് ഗവേഷണം നടത്തുന്നു.അന്റാര്‍ട്ടിക്കയിലേക്ക് പോകുന്ന ശാസ്ത്രഞ്ജര്‍ ആദ്യം കേപ് ടൌണില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ഒരു വിമാനത്തിലാണ് അന്റാര്‍ട്ടിക്കയിലെത്തുന്നത്.അവിടെ അവരുടേതായ സ്റ്റേഷനുകളിലേക്ക് അവിടെ എത്തിയതിനു ശേഷം പോകുന്നു.




ഭാ‍ാരതി- അന്റാര്‍ട്ടിക്കയിലെ ഇന്ത്യന്‍ ഗവേഷണ കേന്ദ്രം
പാറിപ്പറക്കാന്‍ കഴിയാതെ മഞ്ഞുപാളികളില്‍ കൂട്ടംകൂടി ചുറ്റിത്തിരിയുന്ന പക്ഷിയാണ് പെന്‍ഗ്വിന്‍









ചക്രവർത്തി പെൻ‌ഗ്വിൻ :ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ വച്ചേറ്റവും വലിപ്പമുള്ളതും പൊക്കം കൂടിയതുമായ പെൻ‌ഗ്വിനാണ്  ചക്രവർത്തി പെൻ‌ഗ്വിൻ.


.അന്റാര്‍ട്ടിക്ക ഒരിക്കല്‍ ഗോണ്ട്വാനാ ലാന്റിന്റെ ഭാഗമായിരുന്നു..അന്ന് തെക്കേ അമേരിക്ക,ആഫ്രിക്ക,അറേബ്യ,മഡഗാസ്കര്‍, ആസ്ത്രേലിയ- ഇന്ത്യ എല്ലാം ഒന്നായിരുന്നു ! ആണൊ എന്നറിയാന്‍ പോയതാ!!