Ind disable

Friday, January 20, 2012

പ്രിയപ്പെട്ട മോഹന്‍‌ദാസിന്..

"ഏതു ദൂസര സങ്കല്പത്തില് വള്ര്ന്നാലും ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍നാ‍ാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും.." വൈലൊപ്പിള്ളി ഞാന്‍ 1994 ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് പി.ഡി.സി കഴിഞ്ഞ് പോരുമ്പൊള്‍ എന്റെ ഓട്ടോഗ്രാഫില്‍ അന്ന് മോഹന്‍‌ദാസ് എന്ന സീനിയര്‍ എഴിതിയ വാക്കുകള്‍ ആയിരുന്നു അത്. അത് എനിക്ക് എഴുതാനുണ്ടായ കാരണം ഗ്രാമത്തില്‍ നിന്ന് ചെന്ന ഞാനെന്ന കൌമാരക്കാരന്റെ മാറ്റങ്ങളാണൊ അതൊ മലയാളം സാഹിത്യ വിദ്യാര്‍ത്ഥിയായിരുന്ന് അദ്ദേഹത്തിന്റെ സാഹിത്യത്തിനോടുള്ള ഇഷ്ടം കൊണ്ടാണൊ എന്ന് എനിക്ക് തീര്‍ച്ചയില്ല. കറുത്തുമെലിഞ്ഞ മോഹന്‍‌ദാസിനായിരുന്നു ഞങ്ങളുടെ ഹോസ്റ്റലില്‍ ഹോസ്റ്റല്‍ഡേക്ക് നടക്കുന്ന പുഞ്ചിരി മത്സരത്തില്‍ എന്നും ഒന്നാം സമ്മാനം. ഒരിക്കല്‍ ഒരു ബസപകടത്തില്‍പെട്ട് അദ്ദേഹം ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. അന്നുമുതല്‍ അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖത്തോടൊപ്പം ഈ പ്രിയപ്പെട്ട വരികളും ഹൃദയത്തോട് ചേര്‍ത്തുവച്ചു. ഏത് നാട്ടിന്‍പുറത്തു ചെന്നാലും മോഹന്‍‌ദാസിന്റെ സാമീപ്യം ഉണ്ടെന്നെനിക്ക് തോന്നും. നഷ്‌ടപ്പെട്ടുപോയ ചില ഒര്‍മയെ തിരിച്ചുപിടിക്കാനും ഓര്‍മിക്കാനും ഞാന്‍ വെറുതെ ആഗ്രഹിക്കുന്നു.





1 comment:

അവന്തിക ഭാസ്ക്കര്‍ said...

:) പറയാന്‍ വാക്കുകളില്‍.. അത്ര മനോഹരം!