1776 ഡച്ച്കാര്‍ സ്ഥാപിച്ച അടിമ വ്യാപാരകേന്ദ്രം പിന്നീട് ഫ്രഞ്ച് കാരും, ഇംഗ്ലണ്ട് കാരും, അമേരിക്കക്കരും തുടര്‍ന്നു. ആഫ്രിക്കയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആഫ്രിക്കക്കാരെ അടിമകളായി കയറ്റി അയക്കുന്നതിന് മുന്നെ താമസിപ്പിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. അടിമകളാക്കി അയക്കുന്നതിന് മുന്നെ അവരെ കുറെ ദിവസം മൂന്ന് മാസത്തോളം അടിമപ്പുരകളില് താമസിപ്പിക്കും.അവിടെ അടിമകളെ ഒരു കുടുംബത്തിലെ തന്നെ സ്ത്രീയെയും പുരുഷനെയും കുട്ടികളെയും കൊണ്ട് വന്ന് , സ്ത്രീയെ, പുരുഷനെ, കുട്ടികളെ വേറെ വേറെ മുറികളിലായാണ് താമസിപ്പിച്ചിരുന്നത്. കഷ്ടിച്ച് പത്ത് പേര്‍ക്ക് കിടക്കാന്‍ കഴിയുന്ന മുറിയില്‍ മുപ്പതിലധികം ആളുകളെ താമിസിപ്പിച്ചിരുന്നു. കഴിക്കാന്‍ ഭക്ഷണമൊ, രോഗം വന്നാല്‍ മരുന്നോ അവര്‍ക്ക് കൊടുത്തിരിന്നില്ല.അവിടെ താമസിച്ച് അസുഖം വരുകയൊ, ആരോഗ്യം നഷ്ടപ്പെടുകയൊ ചെയ്യുന്നവരെ അടിമകളായി ഏറ്റെടുക്കാന്‍ ആരും തയ്യാറല്ലായിരുന്നു. അങ്ങനെ താമസിച്ച് മരിച്ച് പോയ ലക്ഷക്കണക്കിന് ആഫ്രിക്കന്‍ അടിമകളുടെ ഓര്‍മകളിലാണ് ഗോരെ ഐലന്റ്. അസുഖം വരുകയോ ആരോഗ്യം നഷ്ടപ്പെടുന്നവരയോ ഒരു ഇടനാഴിയിലൂടെ നടത്തി, doors of no return എന്നാണതിനെ വിളിക്കുക, കടലില്‍ തള്ളും അവരെ സ്രാവുകള്‍ ഭക്ഷണമാക്കും. ഈ പരീക്ഷണങ്ങള്‍ എല്ലാം ജയിച്ചാല്‍ 500 പേര്‍ക്ക് കയറാവുന്നകപ്പലില് 600 ആളുകളെയെങ്കിലും കയറ്റി അമേരിക്കയിലേക്കയക്കും. കാരണം മാസങ്ങള്‍ നീളുന്ന നരകയാത്രയില്‍ ഭക്ഷണമൊ, മരുന്നോ കിട്ടാതെ ആരെങ്കിലും അവശരായാല്‍ അവരെ കടലില്‍ എറിഞ്ഞ് ഒടുവില്‍ അമേരിക്കയിലെത്തുമ്പോള്‍ അവര്‍ക്ക് 500 അടിമകളെങ്കിലും ബാക്കിയാവും!തിരിച്ച് പോരുമ്പോള്‍ എന്റെ ഗൈഡിന്റെ വാക്കുകള്‍ മാത്രം കാതുകളില്‍ ബാക്കിയായി “over 20 million Africans sent to either death or slavery ,“. The door of no return എന്നില്‍ പേടിപ്പെടുത്തുന്ന ഒരു ഓര്‍മയായ് അവശേഷിച്ചു.both tragic and beautiful!
ഗോരെയിലെത്തുന്നതുനു മുന്‍പ് ഒര് ദൂരക്കാഴ്ച

വഴി!

അടരുവാന്‍ വയ്യ!
പിരിഞ്ഞു പോകുന്നത് മരണത്തിലേക്കൊ മരണതുല്യമായ ജീവിതത്തിലേക്കൊ?

തിരികെ വരാത്ത വഴി/doors of no return

2 comments:
THE MOST WATCHED AMAZING VIDEOS COLLECTIONS FOR FREE
----------------------
475 visited today
----------------------
JEOMEX VIDEOS
visit :http://amazingvideos.tk/
ഹോ! എന്ത് ക്രൂരതയാണ് മനുഷ്യന് മനുഷ്യനോട് ചെയ്തിരുന്നത്. നൊമ്പരമുണ്ടാക്കുന്ന വിവരണം.
Post a Comment