ജീവന്റെ സാന്നിധ്യം ഭൂമിയില്‍ മാത്രമെ ഇന്നേവരെ കണ്ടെത്തിയിട്ടുള്ളു എന്നതിനാല്‍
ജീവജാലങ്ങളുടെ ഉല്പത്തിയെക്കുറിച്ച് വര്‍ഷങ്ങളായി നടക്കുന്ന സംവാദങ്ങള്‍ പ്രധാനമായും രണ്ട് കാര്യത്തെ ചൊല്ലിയാണ്
1) ഭൂമിയില്‍ തന്നെ ആണൊ ജീവജാലങ്ങള്‍ ഉല്ഭവിച്ചത് ?
2) മറ്റെവിടെ നിന്നെങ്കിലും ജീവന് ഭുമിയിലേക്ക് ജീവന് പ്രത്യേക കാരണങ്ങളാല്‍ എത്തിച്ചേര്ന്നതാണൊ?
അപ്പോള്‍ ഇത്തരത്തിലുള്ള ഒരു ചൊദ്യത്തിന്റെ ഉത്തരം കണ്ടെത്തുക എന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഒന്നാമതായി ഭൂമി ഉണ്ടായിട്ട് ഏകദേശം നാലരക്കോടി വര്‍ഷങ്ങള്‍ ആയിരിക്കുന്നു.നാലരക്കോടി എന്നത് നമ്മള് അനുമാനിച്ചിരിക്കുന്നത് ചില റേഡിയൊജനിക് ഐസോടോപ്പ് കണക്കുകളും ഫോസിലുകളുമാണ് ഈ പ്രായം കണക്കാക്കുന്നതിന് സഹായിച്ചത്. ഏറ്റവും ദുഷ്കരമായ കാര്യം ഈ നാലരക്കോടി വര്‍ഷം എവിടെ നിന്ന് തുടങ്ങുന്നു എന്നതായിരുന്നു, അതിനായി നിരവധി തിയറികള്‍ ആവിഷ്കരിച്ചു എങ്കിലും ലോകത്ത് ഏറ്റവും അംഗീകരിച്ച തിയറിയാണ് ബിഗ്-ബാംഗ്.1889-1953 വരെ ജീവിച്ചിരുന്ന എഡ്വിന് ഹമ്പിള്‍ എന്ന ശാസ്ത്രജ്നനാണ് ഈ തിയറിയുടെ പിതാവായി കരുതപ്പെടുന്നത്. ഏകദേശം 1370 കോടി വർഷങ്ങൾക്കു് മുൻപു് ഒരു സ്ഫോടനത്തിലൂടെ പ്രപഞ്ചത്തിന്റെ ആരംഭം കുറിക്കപ്പെട്ടു. ഈ തിയറിയുടെ അടിസ്ഥാനത്തിൽ, ആദിയിൽ, സമയമില്ലായ്മയുടെ ഏതോ 'നിമിഷത്തിൽ സംഭവിച്ച ഒരു പൊട്ടിത്തെറിമൂലം അനന്തമായ ചൂടും സാന്ദ്രതയും നിലനിന്നിരുന്ന ഒരു ബിന്ദുവിൽ നിന്നും സ്ഥലവും സമയവും രൂപമെടുത്തു.ബിഗ്-ബാംഗിനുശേഷം ഒരു സെക്കന്റിന്റെ നിസ്സാരമായ ഒരംശം സമയപരിധിക്കുള്ളിൽ പ്രപഞ്ചം നമുക്കു് ഇന്നു് കാണാൻ സാധിക്കുന്നതിനേക്കാൾ കൂടിയ വലിപ്പത്തിലേക്കു് വികസിച്ചു. അതിനുശേഷം ഇന്നുവരെ പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ആദിസ്ഫോടനത്തിനുശേഷം നിലവിലുണ്ടായിരുന്നതും 'ശൂന്യമായതുമായ' ഒരു സ്പെയ്സിലേക്കു് പ്രപഞ്ചം വികസിക്കുകയായിരുന്നില്ല മറിച്ച് സ്ഥലവും കാലവും ആദിസ്ഫോടനത്തിലൂടെ 'ഒന്നുമില്ലായ്മയിൽ' നിന്നും രൂപമെടുക്കുകയായിരുന്നു.
എങ്കിലും ഈ തിയറിക്കും വശദീകരിക്കാനാവാത്ത ഒരുപാട് കാര്യങ്ങള്‍ ഇപ്പൊഴും ഉണ്ട്. ഉദാഹരണത്തിന്
ഈ പ്രപഞ്ചം എവിടെ നിന്നാണ് വന്നത്? അറിയില്ല
എന്തിനാണ് വന്നത്? അറിയില്ല
ഇപ്പോള്‍ പ്രപഞ്ചം എവിടെ ആണ്? അറിയില്ല.
പക്ഷെ ഒന്നു നമുക്കറിയാം
നമ്മള് പ്രപഞ്ചത്തിലാണ്!
അപ്പോള്‍ ഇത്രയേറെ വിഷമം പിടിച്ച ഒരു സാഹചര്യത്തിലാണ് നമ്മള് ജീവന്റെ ഉല്‍ഭവത്തെക്കുറിച്ചുള്ള തെളിവുകള്‍ തേടുന്നത്. മുന്‍പ് പറഞ്ഞത് പോലെ നമ്മളെ സംബദ്ധിച്ചിടത്തോളം പ്രധാനമായ പ്രശ്നം
1 ) ഭൂമിയില്‍ തന്നെ ആണൊ ജീവജാലങ്ങള്‍ ഉല്ഭവിച്ചത് ?
2) മറ്റെവിടെ നിന്നെങ്കിലും ജീവന് ഭുമിയിലേക്ക് പ്രത്യേക കാരണങ്ങളാല്‍ എത്തിച്ചേര്ന്നതാണൊ? എന്നതാണ്. ഇന്നതെ സാഹചര്യത്തില്‍ നമുക്കറിയാവുന്ന ശാസ്ത്രവിദ്യകള്‍ ഉപയോഗിച്ച് മനുഷ്യര്‍ ഇന്നേവരെ ജീവന്റെ അംശം ഭൂമിയിലല്ലാതെ മറ്റെങ്ങും കണ്ടെത്തിയിട്ടില്ല. അപ്പോള്‍ നിലവിലുള്ള അറിവ് വച്ച് ജീവന് ഭൂമിയില്‍ തന്നെ ഉല്‍ഭവിച്ചതാണ് എന്ന് അനുമാനിക്കുന്നു.മുന്‍പ് പറഞ്ഞത് പോലെ ബിഗ്-ബാംഗിന് ശേഷം നാലരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി അതിന്റെ രൂപം പ്രാപിക്കാന്‍ തുടങ്ങി. ആ പരിണാമത്തിന്റെ ഇടയിലെപ്പോഴോ വന്നെത്തിയ ഒരു സംഭവമാണ് ഈ ജീവന്.
Saturday, September 04, 2010
Subscribe to:
Post Comments (Atom)

2 comments:
എന്താണ് ജീവന് എന്നറിയാന്‍ അടുത്ത ലേഖനത്തിനായി കാത്തിരിക്കുന്നു .ആശംസകള്‍
ആശംസകള്‍...
Post a Comment