Ind disable

Wednesday, July 01, 2009

ഒരു സാധാരണ ഭ്രാന്ത്

ഒരു സാധാരണ ഭ്രാന്ത്
………………………………
മരങ്ങളോട് സംസാരിക്കുമ്പോള്‍
പാറകളെ നോക്കി ചിരിക്കുമ്പോള്‍
മഴയില് കുളിക്കുമ്പോള്‍
കറുത്ത് മെലിഞ്ഞ വിരലുകളില്‍
നീണ്ട നഖങ്ങള്‍ വളര്ന്ന് തൂങ്ങുമ്പോള്‍
ചുരുണ്ട മുടി വെട്ടാതെ മുഖത്ത് വീണ്
കണ്ണ് മറയുമ്പോള്‍
കീറീപ്പിഞ്ഞിയ ഉടുപ്പിന്റെ
ചെളിപുരണ്ട അറ്റം കൊണ്ട്
കണ്ണ് തുടയ്ക്കുമ്പോള്
ഒന്നുമുരിയാടാതെ നിശ്ചലമായി
ശൂന്യതയില് ലയിച്ചിരിക്കുമ്പോള്‍
എവിടയൊ പൊട്ടിച്ചിതറിയ
ഓര്മകളാണ്‍ ഭ്രാന്ത്..
പേരറിയാത്ത ഒരു ദു:ഖസ്ഥിതി
രൂപങ്ങളില്ലാത്ത ചില വരകള്‍
ഒടുവിലത്തെ മഴത്തുള്ളി
വേനലിന്റെ ഊഷ്മളത
കടല്ലാസിന്റെ ആഴം…
പറിച്ചെറിയാനാവാത്ത ചില വേരുകള്‍
ഒന്നുമുരിയാടാത്ത നിസ്സഹായത
ഇടക്കൊരു പൊട്ടിച്ചിരി..
സൂക്ഷിച്ച് നോക്കിയാല്‍ കാണാം
കണ്ണുകളില്‍ സ്നേഹത്തിന്റെ ഒരു കടല്‍..

10 comments:

MonsoonAnuraga said...

പേരറിയാത്ത ഒരു ദു:ഖ സ്ഥിതിക്ക് :)

Anonymous said...

കൊള്ളാം...ഭ്രാന്ത് ഇത്ര വല്യ സംഭവമാണോ?

തൊട്ടാവാടി said...

:)

ലേഖാവിജയ് said...

കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാണ്ടായി എന്നു പറഞ്ഞതു പോലെ..തിരുത്തിയോ.ആദ്യം എന്തായിരുന്നു കുഴപ്പം?

MonsoonAnuraga said...

കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാണ്ടായി എന്നു പറഞ്ഞതു പോലെ..തിരുത്തിയോ.ആദ്യം എന്തായിരുന്നു കുഴപ്പം?

......................................

പ്രാന്തന്‍...വേറേ പണി ഒന്നുമില്ലല്ലൊ അതാ :). തിരുത്തിയെ ...

വയനാടന്‍ said...

തലവരി ഉഗ്രൻ. പിന്നീടങ്ങോട്ടു ഉഴപ്പിയോ...

വിവേകം said...

i felt this as an extra ordinary bhranth

Sandhya S.N said...

Ocean of love is not in the eyes but in the Ocean of your poetic words too
nice effort
regards
sandhya

..::വഴിപോക്കന്‍[Vazhipokkan] said...

അപ്പോ..എല്ലാര്‍ക്കും ഇതാ സ്ഥിതി ല്ലേ?
:)

കാണാമറയത്ത് said...

പ്രിയപ്പെട്ട കൂട്ടുകാരെ വളരെ നന്ദി ഇത് വായിച്ചതിന് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ..