Ind disable

Tuesday, August 05, 2008

ഒരു ലളിതമായ ചോദ്യം

എന്റെ പ്രിയപ്പെട്ട ഒരു സുഹൃത്ത് വളരെ അപ്രതീക്ഷിതമായി, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാഹചര്യത്തില് ഒരു ചോദ്യം,
“ഈ ലോകത്ത് നീ ആരെയാണ് ഏറ്റവും കൂടുതല് സ്നേഹിക്കുന്നത് “?
കേള്ക്കുമ്പോള് സിമ്പിള് ആയ ഒരു ചോദ്യമാണെങ്കിലും ഉത്തരം പറയാന് ബുദ്ധിമുട്ടുള്ള ഒരു ചോദ്യമായാണ് എനിക്ക് തോന്നിയത്. ഒരു ഞൊടിയിടക്കുള്ളില് ഇപ്പോള് നിങ്ങളുടെ മനസ്സിലൂടെ ഇപ്പോള് വന്നുപോയ കുറെ മുഖങ്ങള് പോലെ എന്റെ മനസ്സിലൂടെയും കടന്നു പോയി കുറെ മുഖങ്ങള്, ചോദിച്ചയാളുടെ മുഖമുള്‍പ്പെടെ! ഒരിക്കല് പോലും ആരും എന്നോട് ഇതുവരെ അങ്ങനെ ഒരു ചോദ്യം ചോദിക്കാത്തതില് എനിക്കപ്പോള് അതിശയം തോന്നി! നിങ്ങള് പറയു ആരെയാണ് നിങ്ങള് ഈ ലോകത്ത് ഏറ്റവും കൂടുതല് സ്നേഹിക്ക്കുന്നത്?

34 comments:

കാണാമറയത്ത് said...

ലോകത്ത് നിങ്ങള്‍ ആരെയാണ് ഏറ്റവും കൂടുതല് സ്നേഹിക്കുന്നത് ??

thottavadi said...

അതൊക്കെയുണ്ട് ഞാന്‍ പറയില്ല :)

കുഞ്ഞന്‍ said...

എന്നെത്തന്നെ..അതുകഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനം..

ശ്രീ said...

പല തവണ ഞാനും മനസ്സില്‍ ആലോചിച്ചിട്ടുള്ള ഒരു ചോദ്യമാണ് ഇത്...

Anonymous said...

കാര്യം നിസ്സരം പ്രശ്നം ഗുരുതരം....:(..എനിക്കും കുഞ്ഞന്റെ അഭിപ്രായമാണെ..

കാണാമറയത്ത് said...

:).......:) അപ്പൊ ഇത് എന്റെ മാത്രം കുഴപ്പമല്ല..ആര്‍ക്കുമറിയില്ല അതിന്റെ ഉത്തരം അല്ലെ?..മിക്കവാറുമെല്ലാവര്‍ക്കും കുഞ്ഞ്ന്റെ അഭിപ്രായമായിരിക്കുമല്ലെ? :(

നജൂസ്‌ said...

അങനെയൊരു ചിന്റ ഉടലെടുക്കുന്നുവെങ്കില്‍ അങനെ തോന്നിപ്പിക്കുന്നവനെയാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്‌

നൊമാദ്. said...

പ്രണയത്തിലാണ് എങ്കില്‍ കാമുകിയെ.അല്ലെങ്കില്‍ അവനവനെ

അനില്‍@ബ്ലോഗ് said...

“ഏറ്റവും“ എന്ന പദമാണു പ്രശ്നം.സ്നേഹത്തിനു പല ഭാവങ്ങളുണ്ടല്ലൊ, ഏത് ഏതിനെക്കാള്‍ മെച്ചം എന്നു പറയാനാവില്ലല്ലൊ.
അതിനാല്‍ “ഏറ്റവും” ഒഴിവാക്കുക, അപ്പോല്‍ സര്‍വം ശുഭമാകും.

പൈങ്ങോടന്‍ said...

എന്നെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരെ

Sarija N S said...

അറിയില്ല.
(ഞാന്‍, അമ്മ, പ്രണയം, സൌഹൃദം)

ഇല്ല, അറിയില്ല.

smitha adharsh said...

ഇതു കുറച്ചു ചുറ്റിക്കുന്ന ചോദ്യമാണ് ട്ടോ...

Bindhu said...

എന്നെത്തന്നെ. അതുകൊണ്ട് ‘എന്നെ‘ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഞാ‍ന്‍ മറ്റുള്ളവരെ സ്നേഹിക്കുന്നത്. :-)

OAB said...

ദൈവത്തെ...

ഏറനാടന്‍ said...

എന്നെത്തന്നെ..

പാമരന്‍ said...

എന്നെത്തന്നെ..

Don(ഡോണ്‍) said...

എന്നെത്തന്നെ. വിശദമായി പറഞ്ഞാല്‍ എന്റെ തലച്ചോറിനെ.

Anonymous said...

എന്നെയാണ്‍ എനിക്കും കൂടുതലിഷ്ടം..പക്ഷെ ചില സമയങ്ങളില്‍ ചിലരോട് വല്ലാത്ത ഇഷ്ടം തോന്നാറുണ്ട്ऽ:)

ശങ്കര്‍ said...

പണ്ടൊരു പരസ്യത്തിലെ ചോദ്യം : ‘ഭാര്യയുടെ അനിയത്തിയെ കഴിഞ്ഞാല്‍ നിങ്ങള്‍ ലോകത്തില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്‘ എന്നായിരുന്നു..

lekhavijay said...

പ്രദീപ് ഈ ചോദ്യം ചോദിച്ചതു തന്നെ പ്രദീപിനെ എന്ന ഉത്തരം ആരെങ്കിലും പറയും എന്നോര്‍ത്താണ്... :)

deepdowne said...

കൊള്ളാം, നല്ല ചിന്ത. ഇങ്ങനെയൊന്ന്‌ മുൻപ്‌ ഇട്ടിരുന്നു.

കാണാമറയത്ത് said...

@lekhavijay
പ്രദീപ് ഈ ചോദ്യം ചോദിച്ചതു തന്നെ പ്രദീപിനെ എന്ന ഉത്തരം ആരെങ്കിലും പറയും എന്നോര്‍ത്താണ്... :)

പക്ഷെ ആരും പറഞ്ഞില്ലന്നെ..എനിക്ക് ഒരു കാര്യം മനസ്സിലായി ആര്‍ക്കും സ്ണേഹമില്ല എല്ലാവരും അഭിനയം മാത്രമായിരുന്നു..ഹിഹീഹി

വായാടി.. said...

ente naseeene......

Eccentric said...

എനിക്ക് തോന്നുന്നത് എല്ലാരും അവനവനെ തന്നെ ആണ് ഏറ്റവും കുടുതല്‍ സ്നേഹിക്കുന്നത് എന്നാണു.

ഒരു സ്നേഹിതന്‍ said...
This comment has been removed by the author.
ഒരു സ്നേഹിതന്‍ said...

എന്റെ ഉപ്പയെ: ഞാൻ ജനിക്കാൻ കാരണക്കാരൻ, എന്റെ അഡ്രസ്സ്,

സോറി..

എന്റെ ഉമ്മയെ: എന്നെ നൊന്ത് പെറ്റ എന്റെപൊന്നുമ്മ, എന്നെ കഷ്ടപ്പെട്ട് പോറ്റിവളറ്ത്തി.

സോറി..

എന്റെ ഭാര്യയെ: ഏതു ബുദ്ധിമുട്ടിലും എനിക്കു താങ്ങായ്, തണലായി...

സോറി..

ബിന്ദു പറഞ്ഞതാണു ശരി....
ഇവരെയെല്ലാം ഞാൻ സ്നേഹിക്കുന്നതു എന്നെ സ്നേഹിച്ചതു കൊണ്ടല്ലെ..

“എന്നെത്തന്നെ. അതുകൊണ്ട് ‘എന്നെ‘ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഞാ‍ന്‍ മറ്റുള്ളവരെ സ്നേഹിക്കുന്നത്. “

അതിലും മേലയല്ലെ ദൈവത്തിന്റെ സ്ഥാനം ???

കാണാമറയത്ത് said...

അപ്പോള്‍ എല്ലവരും കണ്‍ഫ്യൂഷനില്‍ ആണൊ?
@ഒരു സ്നേഹിതന്‍...അതിലും മേലയല്ലെ ദൈവത്തിന്റെ സ്ഥാനം ???
ആണൊ? എനിക്കറിയില്ല സ്നേഹിതാ

Sandhya said...

കാണാമറയത്ത് -

എനിക്കൊരു കണ്‍ഫ്യൂഷനുമില്ലാ
എനിക്കേറ്റവും ഇഷ്ടം എന്നെത്തന്നെയാണ്. എന്നെ മറ്റുള്ളവര്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതാണ് അവരെ തിരിച്ചു സ്നേഹിക്കാനുള്ള “ഒരു “ മാനദണ്ഡം.
എന്നെ അങ്ങേയറ്റം വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെ സ്നേഹിക്കാനുള്ള ഹൃദയവിശാലതയില്ലാതെ പോയി ( എന്നു വെച്ചാല്‍ ഒരു പരിധിവരെ സഹിക്കുമെന്നും സാരം ;) ) !

എനിക്കെന്റെ കുട്ടികള്‍ എന്റെ ജീവനാണ് എന്നൊക്കെ പറയുമ്പോഴും, നമ്മള്‍ പറയുന്നത് അതൊക്കെ തന്നെയാണല്ലേ?

ഇതില്‍ നിന്നും മാറ്റിചിന്തിക്കാനിതുവരെ ഒരു സാഹചര്യവും ചിന്തയും ഉണ്ടായിട്ടില്ല.

( ലേഖ പറഞ്ഞതുപോലെ... ഈ പേരു ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ലാ.. ;) )

- സന്ധ്യ :)

മാണിക്യം said...

ഞാന്‍ !!
മകള്‍
സഹോദരി
ഭാര്യ
അമ്മ
കൂട്ടുകാരി
ഇതെല്ലാം ആകുന്ന ഞാന്‍ എന്നെ
സ്നേഹിക്കുന്നാവരെയാണ് ഞാനും
സ്നേഹിക്കുന്നത് അപ്പോള്‍
കേന്ദ്രബിന്ദു ഞാന്‍ തന്നെ.

ലോകത്ത് നിങ്ങള്‍ ആരേ
ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നു?
സ്വയം സ്നേഹിക്കാതെ
മറ്റ് ആരേയും സ്നേഹിക്കാനാവില്ല..
തന്നത്താന്‍ സ്നേഹിക്കുന്നപോലെ
അതു തന്നെയാ സ്നേഹത്തിന്റെ അളവു കോല്‍!

snv said...

എല്ലാവരും പറഞ്ഞുകഴിഞ്ഞല്ലൊ ഇനി ഞാനെന്തു പറയാന്‍..:)

anuaa700 said...

ദൈവത്തെ.

anuaa700 said...

ഇഷ്ടം എന്ന പരിപലികുന്ന ഏന്‍റ്റ മനിസിന്‍ റ്റ നാത്തന്‍ (ദൈവംതാബുരാന്‍)ദൈവത്തെ..

ഷമ്മി :( said...

എന്നെത്തന്നെ..അതുകഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനം..

Sreedevi said...

നജൂസ്ന്റെ ഉത്തരം അസ്സലായി