
നിറം മങ്ങാത്ത ഒരു പഴയ ചിത്രമാണ് എന്റെ ഗ്രാമം
ഏകാന്തതയില്‍ ചിലപ്പോഴെല്ലാം ഞാന്‍ അത്ലേക്കുറ്റു നോക്കും
ഒരു പഴയ കാറ്റിന്റെ തഴുകല്‍ , സാന്ത്വനം തേടി
വേരില്ല രൂപമില്ല മനസ്സില്‍
എങ്കിലും തനിച്ചിരുന്നൊരു കിനാവുകാണും
ഏകാന്തതയുടെ തുരുത്തിലൂടെ
ഞാനെന്റെ കൌമാരത്തിലേക്കൊഴുകും
നിധിപോലെ ഞാന്‍ മനസ്സില്‍ താലോലിക്കുന്ന
നിന്നെ വട്ടമിട്ടു പറന്ന കൈതപ്പൂവിന്റെ മണം
ചേറില്‍ കുതിര്‍ന്ന ബാല്യത്തിന്റെ ഗന്ധം
വേനല്‍ മണ്ണിലുയരുന്ന പുതുമണ്ണിന്റെ സുഗന്ധം
വേലിയില്‍ പൂത്ത മഞ്ഞക്കണിക്കൊന്ന
നിലാവിന്റെ കുളിര്, നിര്‍വൃതി
മുത്തു ചിതറുമ്പോലൊരു ചിരി
മഴയില്‍ കുതിര്‍ന്ന ചുവന്ന പാവാട
നൃത്തം വയ്ക്കുന്ന വെളുത്തകണങ്കാലുകള്
ഒരനുഭവമായി, മഞ്ഞുപോലെ തണുത്തവിരലിനാല്
എന്നെ തലോടുന്ന ഈ ഗ്രാമ ചിത്രം
ഇത്തിരി സ്നേഹത്തിന്റെ പ്ട്ടുറുമാലില്
പൊതിഞ്ഞു മനസ്സില്‍ സുക്ഷിക്കുന്നു..

18 comments:
"ഏതു ദൂസര സങ്കല്പത്തില് വള്ര്ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്നാാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.."
-വൈലൊപ്പിള്ളി
ആ പടം ഇഷ്ടപെട്ടു.
അതിലൂടൊന്നോടാന് തോന്നണൂ
enikkum ....
aa vazhiyiloode odaan thonnunnu...
:)
നന്നായിരിയ്ക്കുന്നു മാഷേ...
പണ്ടെപ്പോഴൊക്കെയോ നടന്നു മറഞ്ഞ നടപ്പാത പോലെ തോന്നുന്നു.
ഒരുപാട് പറയുന്ന ചിത്രം...
കാലത്തിന്റെ ഒഴുകലില്‍ നാമെല്ലാവരും പിറകിലാക്കിയ ആ പാത.
ഒരുപാട് നടന്നിട്ടുണ്ട് ഞാനിതിലെ.അറിയാതെ കാലുകള്‍ ചലിച്ചുപോകുന്നു.
കാണാമറയത്തിന്റെ പടങ്ങളെല്ലാം വല്ലാത്ത ഗൃഹാതുരത്തം നല്കുന്നവയാണ്.എന്റെ ഗ്രാമവുമായി ഒരുപാട് സാമ്യം..ഇല്ല അതുതന്നെ..ആ അമ്മയും,കുഞ്ഞും കണ്ണും നട്ടിരിക്കുന്ന ആ മഴപെയ്യുന്ന മുറ്റവും,മുളങ്കാടും,ഈ വഴിയും..
ഇതും ഞാനെടുക്കുന്നു.:)
ആ ചിത്രം വല്ലാതെ മോഹിപ്പിക്കുന്നു. അതിലൂടെ ഒന്ന് നടക്കുവാന്‍.. ആ പച്ചപ്പിന്റെ ഭംഗിയൊക്കെ ആസ്വദിച്ചങ്ങനെ.............
നടന്നു നടന്നു സ്വയം വഴിയായി മാറിയ ആ ഒറ്റയടിപ്പാത എത്രയോ കുഞ്ഞു കാലുകലെ ഓര്‍ക്കുന്നുണ്ടാവാം. ആ വഴിയെ പോയതു പോലെ ഞാനും ഓര്‍ക്കുന്നു,കാണാമറയത്തു്.:)
ഈ ചിത്രം മുമ്പ് പോസ്റ്റിയതാണ്.എന്നാലും ഗ്രാമത്തെകുറിച്ചുള്ള ആ സങ്കലപം മനസ്സില്‍ വല്ലാത്തൊരു നൊമ്പരമായി
മഴയില്‍ കുതിര്‍ന്ന ചുവന്ന പാവാട
നൃത്തം വയ്ക്കുന്ന വെളുത്തകണങ്കാലുകള്
ഒരനുഭവമായി, മഞ്ഞുപോലെ തണുത്തവിരലിനാല്
എന്നെ തലോടുന്ന ഈ ഗ്രാമ ചിത്രം
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
അതിലൂടെ സ്പീഡില്‍ സൈക്കിള്‍ ചവുട്ടി പോയി ....ആരെങ്കിലും എതിരെ വരുമ്പോള്‍ ഉരുണ്ടു വീഴാന്‍ ഒരു മോഹം തോന്നുന്നു
നല്ല ചിത്രം... നല്ല പോസ്റ്റ്
I'm not able to read the text that goes with this picture - but it sure is beautiful!
നല്ല പടം എന്റെ നാടും ഇതേപോലെയാണ്
beautiful
beautiful
ഇതെന്റെ ഗ്രാമത്തില്‍ ഞങ്ങള്‍ നടന്ന് തെളിഞ്ഞ കുണ്ടനിടവഴിപോലെ...
Post a Comment