
നോക്കുകുത്തി
സുഷിരമുള്ള മുഖത്തെ
തടിച്ചുപതിഞ്ഞ മൂക്കിനു താഴെ
കടുകുമണിയോളമൊരരിമ്പാറ പതിച്ച്
കണ്ണുകള്‍ കോങ്കണ്ണാക്കി
കാലുകള്‍ മുടന്താക്കി
കീറിയ ഉടുപ്പണിഞ്ഞ്
നിറമാര്‍ന്ന കിനാക്കളൊളിപ്പിക്കാന്
നെഞ്ചിലൊരു കൊച്ചുപൊത്തുമായ്
മുന്നില്‍ വളഞ്ഞുപോകുന്ന വഴിയരികില്‍
പരിഹാസച്ചിരിയേറ്റ്
വിജനമായ വഴിയിലെ ഏകയായ
പെണ്‍കുട്ടിയുടെ കണ്ണിലെ മഴ നനഞ്ഞ്
ഇഴയുന്ന രാപ്പകലുകളില്‍
മടുപ്പിന്റെ തുടലില്‍ പിടയുന്ന കാവലാളായ്
നീറിപ്പുകയുന്ന നേരങ്ങളിലെന്നെ
ഇങ്ങനെ നോക്കാതെ കരിങ്കണ്ണാ!

24 comments:
നീറിപ്പുകയുന്ന നേരങ്ങളിലെന്നെ
ഇങ്ങനെ നോക്കാതെ :)
:)
പാവം നോക്കുകുത്തി
നോക്കുകുത്തികള്ക്കിങ്ങനെ
ഒരു മുഖമുണ്ടായിരുന്നല്ലെ..
അവഗണിക്കപ്പെടുന്നതെപ്പോഴും വേദന തന്നെ..
കവിത ഇഷ്ടപ്പെട്ടു. ഓര്‍ക്കാതെ പോയ നോക്കുകുത്തി...
നോക്കുകുത്തിയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി. മുമ്പ് പാടവരമ്പത്തൊക്കെ ഇതു കാണാമായിരുന്നു....
കവിത ഇഷ്ടപ്പെട്ടു.
ഹ ഹ ഹ നന്നായി..ആ ഫോട്ടോ കണ്ടപ്പോള്‍ വീടിന്റെ മുന്നിലൊക്കെ പണ്ടു നോക്കുകുത്തിയെ നിര്‍ത്തിയിരുന്നതു ഓര്‍മ്മ വന്നു..ആ നോക്കു കുത്തിക്കു എന്റെ ഒരു ഛായ ഇല്ലേ ന്നൊരു സംശയം !!!!!!!
“വിജനമായ വഴിയിലെ ഏകയായ
പെണ്‍കുട്ടിയുടെ കണ്ണിലെ മഴ നനഞ്ഞ്
ഇഴയുന്ന രാപ്പകലുകളില്‍
മടുപ്പിന്റെ തുടലില്‍ പിടയുന്ന കാവലാളായ്
നീറിപ്പുകയുന്ന നേരങ്ങളിലെന്നെ.... “
ഈ നോക്കുകുത്തിയുടെ കഥക്കിടയിലും ഒരു കാത്തിരുപ്പിന്റെ മടുപ്പ്.. വീണ്ടും ആ കണ്ണിലെ മഴ നനയാനുള്ള ആഗ്രഹം..എന്തോ എനിക്കതൊക്കെയാാ ഈ കവിതയില്‍ നിന്നും കിട്ടിയത്..
ഈ കവിത ഇഷ്ടമായി
- ആശംസകളോടെ , സന്ധ്യ :)
നന്നായി മാഷേ...
:)
ഒരോ നോക്കു കുത്തിയും മനുഷ്യന്റെ സ്വാര്‍ഥതയുടെ പ്രതിഫലനങ്ങളായിട്ടാണ്
എനിക്ക് തോന്നിയിട്ടുള്ളത്.
എന്തിനാണ് ഒരു വീട് പണിയുമ്പോള്‍
ഒരു നോക്കു കുത്തിയെ മുന്നില്‍ ഫിറ്റ് ചെയ്യുന്നത്
അതു തന്നെ അതിന്റെ തെളിവല്ലെ
നല്ല വരികള്‍
nokkukuthi orupaadu parayunnundu..nannaayirikkunnu...
"നിറമാര്‍ന്ന കിനാക്കളൊളിപ്പിക്കാന്
നെഞ്ചിലൊരു കൊച്ചുപൊത്തുമായ്
മുന്നില്‍ വളഞ്ഞുപോകുന്ന വഴിയരികില്‍
പരിഹാസച്ചിരിയേറ്റ്
വിജനമായ വഴിയിലെ ഏകയായ
പെണ്‍കുട്ടിയുടെ കണ്ണിലെ മഴ നനഞ്ഞ്..."
"കൊള്ളുന്ന" ഒരു പോസ്റ്റ്.
നന്നായിട്ടുണ്ട്...
കവിത നോക്കുകുത്തിയെ ഒപ്പിയെടുത്തു.
കവിത കണ്ണിറുക്കി. സംസാരിച്ചു.
നോക്കുകുത്തിയെ കുറചുനെരതെയ്ക്ക് കണ്ടു . ചെറിയ കവിത , ഇഷ്ടപ്പെട്ടു.
യാരിദ്|..
പ്രിയ ഉണ്ണികൃഷ്ണന്
thottavadi
സ്വപ്നാടകന്
ശിവ
ഞാന്‍ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
കാന്താരിക്കുട്ടി
Sandhya
ശ്രീ
അനൂപ് എസ്.നായര്‍ കോതനല്ലൂര്‍
lakshmy
My......C..R..A..C..K.......
തസ്കരവീരന്
ജ്യോനവന്
ശ്രീ sree
എല്ലാവര്ക്കും എന്റെ നന്ദി...വായനക്കും അഭിപ്രായത്തിനും :)
@കാന്താരിക്കുട്ടി
ആ നോക്കു കുത്തിക്കു എന്റെ ഒരു ഛായ ഇല്ലേ ന്നൊരു സംശയം !!!!!!!
സംശയമല്ല സത്യം തനെന്..:)
വെറും നോക്കുകുത്തിയായ് വായിച്ചേനെ പെണ്‍കുട്ടിയുടെ കണ്ണിലെ മഴ നനഞ്ഞില്ലായിരുന്നെങ്കില്....
നോക്കുകുത്തിയെ വായിച്ചു.. കരിങ്കണ്ണുകളുടെ നോട്ടത്തെ ഏറ്റെടുക്കാന്‍ അല്ലാതെ ആര്? കവിത നന്നായി :)
ആരും കാണാതെ നോക്കാതെ പോകുന്ന നോക്കുകുത്തികള്‍, ജീവിതത്തില്‍ പകച്ചു നില്ക്കുന്ന നോക്കു കുത്തികള്‍ക്ക് വേണ്ടിയാകട്ടെ ഈ ബ്ലൊഗ്.
നോക്കുകുത്തിയെ കാണുമ്പൊള്‍ മനസ്സിലൊരു പരിഹാസ ചിരിയയിരുന്നോ..കുട്ടി ആയിരുന്നപോള്‍ കൗതുകം ആയിരുന്നു..പിന്നെ ജീവിതം എപ്പോളൊക്കെയോ നമ്മളെയും ആ വേഷം കെട്ടിച്ചില്ലേ..ഉള്ളില്‍ കരഞ്ഞു പുറമേയ്ക്ക് ചിരിയഭിനയിച്ച എത്രയോ അവസരങ്ങള്‍..നന്നായിരിക്കുന്നു മാഷേ
കിനാവ് .,
നന്ദ ,
Sapna Anu B.George,
reedevi
നന്ദി...കമന്റിനും വായനക്കും :)
പാവം നോക്കുത്തി
Post a Comment