Ind disable

Thursday, May 15, 2008

മാസസസരോവറിന്റെ പാതിവഴി

മാസസസരോവറിന്റെ പാതി..:)
വളരെ അപ്ര്തീക്ഷിതമായി ഞാന്‍ ഒരു യാത്ര പോയി..മാസസസരോവറിന്റെ പാതി..:)എന്നു പറയാം..ഇന്ത്യയുടെയും നേപ്പാളിന്റെയും അതിര്‍ത്തിയില്‍.യാത്രക്കു പ്രത്യേകിച്ച് അങ്ങനെ ഉദ്ദേശ്യം ഒന്നും ഇല്ലായിരുന്നു. ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് ഒരു ഒളിച്ചോട്ടം എന്നു വേണമെന്കില്‍ പറയാം..ഉത്തരാഞ്ചലിലെ പിത്തൊര്‍ഗഡ് ജില്ലയിലെ ധാര്‍ചുള എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. ഡെല്‍ഹിയില്‍ നിന്നും കാറില്‍ 52 മണിക്കൂര്‍ യാത്ര...അവിടെ ഇന്റ്റര്‍നെറ്റും,മൊബൈല് ഫോണും ഒന്നുമില്ലാതെ ഒന്നു അലഞ്ഞുതിരിയണം എന്നൊരു വട്ടന്‍ ചിന്ത.അതിന്റെ യാത്രാ വിവരണം എഴുതി ആരെയും ബോറടിപ്പിക്കുന്നില്ല..നാലു ചിത്രങ്ങള്‍ ഇടുന്നു..


മാനസസരോവറില്‍ പോകണമെങ്കില്‍ ഇവിടെ 10 ദിവസം നിന്നു നടക്കണം :(

മാനസസരോവറിലേക്കു പോകുന്ന കഴുതകള്‍..:(


ഇന്ത്യയിലേക്ക് കാളി നദി മുറിച്ചു കടക്കുന്ന നേപ്പാളി സ്ത്രീ ..ഈ നദിയാണ് ഇന്ത്യയുടെയും നേപ്പാളിന്റെയും അതിര്ത്തി.. അവിടെ നിന്നും കൂലിപ്പണിക്കായി എന്നും വരുന്നവര്‍ ഇതേമാര്‍ഗത്തിലൂടെ ആണ്.!!


മാനസസരോവറില്‍ പോയിരുന്നുവെങ്കില്‍ ഇതിലും ഭംഗിയായി കാണാമായിരുന്നു മഞ്ഞുമലകള്‍..പക്ഷെ ഇവിടെ നിന്നു 10 ദിവസം നടക്കണം..:( അതിനാല്‍ ഞാന്‍ സൈഡിലൂടെ എസ്കേപ്പായി പകുതി പുണ്യം മതി എനിക്ക്..നിങ്ങള്‍ എന്തു പറയുന്നു...

21 comments:

കാണാമറയത്ത് said...

ഇഷ്ടപ്പെട്ടില്ലെ?:(:(

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ജീവിതത്തില്‍ ഞാനും എപ്പോഴെങ്കിലും
ഒരിക്കല്‍ പോകാന്‍ കൊതിക്കുന്ന
സ്ഥലം
എന്നെലും ഞാന്‍ അവിടെ എത്തൂം

Rare Rose said...

ആ മഞ്ഞുമലക്ക് എന്താ ഒരു ഭംഗി....അവിടം വരെ ചെന്ന സ്ഥിതിക്കു പുണ്യം മുഴുവന്‍ അങ്ങട്ട് മേടിച്ചോണ്ടു വരാരുന്നില്ലേ കാണാമറയത്തേ..:)‍

Kiranz..!! said...

യെസ്..ഇഷ്ടപ്പെട്ടു..ആ കൂലിപ്പണിക്കുപോകുന്ന യാത്രയാ കൂടുതല്‍ ഇഷ്ടമായത്..!

പൈങ്ങോടന്‍ said...

കാറില്‍ 52 മണിക്കൂര്‍ യാത്രയോ? അവിടെ എത്തുമ്പോഴേക്കും ഒരു പരുവം ആയിട്ടുണ്ടാകുമല്ലോ
ചിത്രങ്ങള്‍ എല്ലാം നല്ലത്.
എന്നാലും ആ നദി മുറിച്ചു കടക്കുന്ന മാര്‍ഗം ഇത്തിരി കഠിനം തന്നെ. ആ കമ്പിയില്‍ നിന്ന് പിടിവിട്ടുപോയാല്‍ തീര്‍ന്നില്ലേ എല്ലാം

യാരിദ്‌|~|Yarid said...

കഴുതകളും പുണ്യം തേടി പോകുന്നതായിരിക്കും അല്ലെ??

ഉഗാണ്ട രണ്ടാമന്‍ said...

ഇഷ്ടപ്പെട്ടു...

Vas Vasudevan said...

Nice pictures, well written. Very honest lines starting from the profile. :)

മുല്ലപ്പൂ || Mullappoo said...

കൂലി പണിക്കു പോകുന്ന യാത്ര :(
കൂടുതല്‍ പടങ്ങള്‍ ഇട്ടിരുന്നെന്കില്‍ , ഒരു വിര്‍ച്വല്‍ യാത്ര ഞങ്ങള്‍ക്കും തരപ്പെട്ടെനെ.

കാണാമറയത്ത് said...

ഒത്തിരി പടം ഇട്ട് ബോറടിപ്പിക്കണ്ടാന്നു കരുതി..എല്ലാവക്കും താങ്ക്സ്....:)

ഷബീര്‍ മാളിയേക്കല്‍ said...

യെസ്..ഇഷ്ടപ്പെട്ടു

നൊമാദ്. said...

ചുമ്മാ കൊതിപ്പിച്ചു. നല്ല വിവരണം

Sapna Anu B.George said...

നല്ല ചിത്രങ്ങള്‍..........www.fliker.com, അവിടേക്ക് ക്ഷണിക്കുന്നു...കൊള്ളാം കേട്ടോ, കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം,വീണ്ടും വരാം......

thottavadi said...

ഇഷ്ടപ്പെട്ടല്ലൊ...:)

ഇരട്ടി മധുരം.. said...

good pics and comments.......

My......C..R..A..C..K........Words said...

photos kollaam.. avide poya pratheethi

ശ്രീ said...

മാനസ സരോവറിലേയ്ക്കുള്ള യാത്രയുടെ ദൃശ്യങ്ങള്‍ വീഡിയോ കണ്ടിട്ടുണ്ട്.
പാതി വഴിയെങ്കിലും പോകാനൊത്തല്ലോ... ഭാഗ്യവാന്‍! പാതി പുണ്യം കിട്ടിക്കാണും.
:)

Anonymous said...

എനിക്കും പാതിപുണ്യം മതീ.... ;)

ശ്രീ said...

മാനസ സരോവര്‍യാത്രാവിവരണങ്ങള്‍ വായിച്ചിട്ടുണ്ട്. 10 ദിവസം നടക്കണം എന്നത് അത്ര നിസ്സാരമല്ല. വെറുതേയല്ല അങ്ങൈത്തിയാല്‍ മോക്ഷം കിട്ടുമെന്ന് പറയുന്നത്

Sulthan | സുൽത്താൻ said...

മാഷെ,

പകുതി മോക്ഷം കാംക്ഷിച്ച്‌, പകുതിവരെപോയവന്‌, പകുതിയെങ്കിലും കിട്ടാതിരിക്കില്ല.

ഓടോ.


മാസസസരോവറിന്റെ/മാനസസരോവറില്‍

ഇതിൽ എതാണ്‌ ശരി?. ഹെഡിങ്ങിലും, പോസ്റ്റിലും രണ്ടും റിപീറ്റായി വരുന്നുണ്ട്‌. ശരിയാക്കുമല്ലോ?

Sulthan | സുൽത്താൻ

അവന്തിക ഭാസ്ക്കര്‍ said...

കുറച്ചധികം ഫോട്ടോസ് ചേര്‍ക്കാമായിരുന്നു..