Ind disable

Monday, August 20, 2007

ഷാപ്പിലെ സന്ധ്യകള്‍

ഷാപ്പിലെ ഓട്ടം തുള്ളല്‍...

പത്തരമണി ആയപ്പോള്‍ ഞാന്‍ ആ
പട്ടുകിടക്കയില്‍ നിന്നും എണീറ്റു
കട്ടിലിനടിയില്‍ നിന്നു ലഭിച്ചൊരു
കട്ടന്‍ ബീഡി എടുത്തു വലിച്ചു
തലമുടി ചീകി പൌഡറും ഇട്ടു
കരികൊണ്ടല്‍പ്പം മീശ വരച്ചു
അച്ചന്‍ തന്നുടെ കീശയില്‍ നിന്നും
ഒരല്‍പ്പം ചില്ലറ ചൂളുവിലെടുത്തു
നേരെ ഇറങ്ങി നടന്നു ഞാന്‍ ആ
പഞ്ചായത്തിന്‍ ബസ്റ്റൊപ്പിങ്കല്‍
മൊഡേണ്‍ ഫാഷന്‍ ലേഡികള്‍ അങ്ങനെ
മോഡി ചമഞ്ഞു നടക്കും നേരം
തലമുടി ബോബു ചെയ്തതു ഫാഷന്‍
മുടി കഴുകാത്തതു മറ്റൊരു ഫാഷന്‍
മുട്ടിനു മീതെ ഉള്ളോരു മിഡിയുടെ
പിറകിലൊരല്‍പ്പം കീറലു ഫാഷന്‍
ഒന്നര ഇഞ്ചു ബ്ലൌസിനിറക്കം
രണ്ടര ഇഞ്ചൊ പാവാടക്കും.......

23 comments:

മയൂര said...

ഓട്ടം തൂള്ളല്‍ നന്നായ് രസിച്ചു.

Swapna said...

ഷാപ്പിലെ വിശേഷങ്ങള്‍ ഇഷ്ട്മായി..ഓട്ടം തുള്ളലും..

Dinkan-ഡിങ്കന്‍ said...

ഇതേതാ ഷാപ്പ്?
കവിത കലക്കി
qw_er_ty

thottavadi said...

ഹീ.ഹീ..ഷാപ്പില് ..അടിപൊളീ..ആ ഷാപ്പില് പോകുംബോലെന്നെ കൂടെ വിളിക്കണേ...

Anand Nair said...

Hmmm... kollam.

(സുന്ദരന്‍) said...

ഷാപ്പുവിശേഷം അടിപൊളി...

കുതിരവട്ടന്‍ :: kuthiravattan said...

ഓട്ടം തുള്ളല്‍ അടിപൊളി :-)

chithrakaran:ചിത്രകാരന്‍ said...

പ്രദീപ്‌,
നന്നായിരിക്കുന്നു കള്ളുഷാപ്പ്‌ വിശേഷങ്ങള്‍.
നമ്മുടെ നാട്ടില്‍ സമത്വത്തെക്കുറിച്ചുള്ള സ്വപ്നവും ഓണവും നശിക്കാതിരിക്കാന്‍ കള്ളുഷാപ്പുകള്‍ ചെയ്ത സേവനം ഒരു പുരോഗമന പ്രസ്ഥാനത്തിനും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ ചിത്രകാരനു തോന്നുന്നത്‌.
നല്ല കള്ള്‌ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു സേവിച്ചാല്‍
സ്ത്രീപീഠനം ഈല്ലാതാക്കാനുള്ള പ്രസ്ഥാനമായും കള്ളുഷാപ്പുകളെ വികസിപ്പിക്കാവുന്നതാണ്‌.
ഓണാശംസകള്‍ !!

മഴത്തുള്ളി said...

ഹഹഹ..... രണ്ടെണ്ണം അകത്തു ചെല്ലുമ്പോള്‍ ഉള്ള ഓട്ടന്‍‌തുള്ളല്‍ കൊള്ളാം. പ്രത്യേകിച്ചും അതില്‍ വിവരിച്ചിരിക്കുന്നതോ ഹി ഹി ;)

സഹയാത്രികന്‍ said...

ഹി..ഹി..ഹി.... എനിക്കു വയ്യാ...

പ്രദീപ് said...

വളരെ നന്ദി....എല്ലാവറ്ക്കും....ഒരു കുപ്പി കള്ളു കിട്ടിയിരുന്നെല്‍ ഒരു ഓട്ടം തുള്ളല്‍ നടത്താമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.......

എന്റെ കിറുക്കുകള്‍ ..! said...

ഹഹഹ..കവിത സൂപ്പര്‍.

കമന്റിന്റെ മറുപടി സുസൂപ്പര്‍!!

TESSIE said...

കൊള്ളാം ....
:)
പക്ഷേങ്കില്‍ ഞാനും ഓടി :)))

മഞ്ഞുതുള്ളി said...

ഓടി ഓടി എവിടേക്കാ?

മഞ്ഞുതുള്ളി said...

"അമ്മ"ക്കു ഞാന്‍ എഴുതിയിട്ടുണ്ട്
നോക്കാന്‍ മറക്കണ്ട
:)

പടിപ്പുര said...

ഷാപ്പ്,കള്ള് ന്നൊക്കെ കേട്ട് വന്നതാണ്. അപ്പോഴാണ് ഓട്ടം തുള്ളല്‍. കൊള്ളാം :)

ശ്രീ said...

ഓട്ടന്‍‌ തുള്ളല്‍‌ നന്നായി.
:)

sandoz said...

എന്നെക്കൊണ്ട്‌ അതിക്രമം ചെയ്യിക്കും....
കള്ളുപാട്ടുകള്‍ക്ക്‌ വേണ്ടി ബ്ലോഗ്‌ തുടങ്ങേണ്ടി വരുമല്ലോ കര്‍ത്താവേ....
തുള്ളല്‍ കലക്കീട്ടാ....

പ്രദീപ് said...

പ്രിയപ്പെട്ടവരെ ഈ ഓട്ടം തുള്ളല്‍ ഇവിടെ അവതരിപ്പിക്കാന്‍ അവസരം തന്ന, ഇവിടെ ഇതു ആസ്വദിച്ച എല്ലാവര്ക്കും എന്റെ നന്ദി..നമസ്കാരം

Friendz4ever said...

കലക്കിയിട്ടുണ്ടുട്ടൊ.
പിന്നെ എന്റെ വകയും ഇരിക്കയ്ക്കട്ടെ ഒരു കലക്കല്‍.
മധ്യപാനമാണടൊ.....മന്‍സ്സിന്നൊരാനന്ദം..........
ഒരു തുള്ളി ഉള്ളീചെന്നാപ്പിന്നെ സ്വര്‍ഗ്ഗലോകമാണടൊ...
ഹഹഹ..ഞാനും ഫിറ്റായിപ്പോയി എന്നാ പിന്നെ ഒരു മോരുസവാരി നടത്തിയിട്ട് വരാം..

നന്ദ said...

കവിതേടെ ബാക്കി എവിടെ? അതോ ഇത്രേം കേട്ടപ്പോഴേക്ക് ബോധം പോയിരുന്നോ? :P

ഇരട്ടി മധുരം.. said...

pls identyfy that shaap,
anthikkaatta?

ശ്രീ said...

കലക്കിയല്ലോ