Ind disable

Saturday, August 18, 2007

ജെസ്സി എനിക്കയച്ച കത്ത്

ഇന്നലെ എനിക്കു ഒരു കത്തു കിട്ടി.വളരെ മനോഹരമായ കൈപ്പടയില് ഒരു കത്ത്.ഞാന്‍ ആ കത്തു വാങ്ങുംബോള്‍ , ഈ കാലഘട്ടത്തിലും ഒരു എഴുത്തൊ !! എന്നു രാജസ്ഥാന്‍ കാരനായ സഹപാഠി എന്നെ കളിയാക്കുകയും ചെയ്തു. ഞാന്‍ അതിനു ഒരു മറുപടി പറയുകയുണ്ടായില്ല എങ്കിലും ആ ചോദ്യം എന്നെ ഒരു പാടു വര്‍ഷം പിന്നിലേക്കു നടത്തി...വീട്ടില്‍ ഫോണ്‍ കിട്ടുന്നതിന്‍ മുന്പുള്ള കാലത്തിലേക്ക്... വല്ലപ്പോഴും അചഛന്റെ പേരില്‍ അചഛന്‍ പെങ്ങളൊ,അച്ഛന്റെ പഴയ സഹപ്രവര്‍ത്തകരൊ അയക്കുന്ന കത്തുകളില്‍ എന്റെ പേര് ആരെങ്കിലും ചോദിക്കുന്നതു കാണുമ്പോള്‍ ഞാന്‍ രഹസ്യമായി സന്തോഷിച്ചിരുന്നു...ആ കത്തുകള്‍ വീട്ടിലുള്ളവര്‍ ആവര്‍ത്തിച്ചു വായിച്ചിരുന്നു...കൂടാതെ അമ്മ കത്തിലെ വിശേഷങ്ങള്‍ അടുത്ത വീട്ടുകാരുമായി പങ്കു വച്ചിരുന്നു...വളരെ ചെറുപ്പത്തില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ടു ചേര്‍ത്തിട്ട് അച്ഛന്‍ തിരിച്ചു പോകുള്‍ 10 പൈസ വിലയുള്ള കുറെ മഞ്ഞ നിറത്തില്‍ ഉള്ള പോസ്റ്റ് കാര്‍ഡുകള്‍ എനിക്കു വാങ്ങി തന്നു .പൈസയൊ മറ്റൊ വേണമെങ്കില്‍ വീട്ടിലോട്ടു എഴുതുവാനായിരുന്നു അതു. ഞാന്‍ അതുവരെ ആര്‍ക്കും കത്തയക്കുകയൊ എനിക്കു അന്നു വരെഎന്റെ പേരില് ആരും കത്തുകള്‍ അയക്കുകയൊ ചെയ്തിരുന്നില്ല.പിന്നീടു എല്ലാ ആഴ്ചയും ഞാന്‍ വീട്ടിലോട്ടു കത്തുകല്‍ എഴുതാന്‍ ആരംഭിച്ചു .മിക്കപ്പോഴും എന്റെ കത്തുകള്‍ക്കു മറുപടി അയച്ചിരുന്നതു അചഛനാ‍യിരുന്നു.വളരെ ചുരുങ്ങിയ കുറെ വാചകങ്ങള്‍ മാത്രമാണു അചചന്‍ കത്തുകളില്‍ എഴുതിയിരുന്നത്. എങ്കിലും അചഛന്‍ എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു.മനസ്സുകൊണ്ട്ന്നതിനേക്കള്‍ ഹൃദയം കൊണ്ടു..പക്ഷെ അചഛനൊ ‍ ഞാനൊ അതറിഞ്ഞില്ല.അചഛനു എന്നെ ക്കുറിച്ചു വലിയ പ്രതീക്ഷകളുണ്ടായിരുന്നു.....അച്ഛന്‍ എഴുതുന്ന കത്തുകളില്‍ വല്ലപ്പൊഴും അമ്മയും എഴുതിയിരുന്നു.അമ്മയെപ്പോഴും എന്റെ ആരോഗ്യത്തെ ക്കുറിച്ചു വേവലാതി പ്പെട്ടു..അമ്മയുടെ എഴുത്തുകളിലൂടെ ആയിരുന്നു ഞാ‍ന്‍ നാട്ടില്‍ നടന്നിരുന്ന പല കാര്യങ്ങളും അറിഞ്ഞിരുന്നതു. വളരെ നിസ്സാരമായ കര്യങ്ങള്‍പോലും അമ്മ അക്കാലത്തു എഴുതിയിരുന്നു.അടുത്ത വീട്ടിലെ അശ്വതി ചേച്ചി എന്നും അമ്മയെ സഹായിക്കാന്‍ വരുന്നതും പാലുകാരന്‍ രഘവന്‍ ചേട്ടന്റെ മകള്‍ തയ്യല്‍ കാരന്റെ കൂടെ ഒളിച്ചൊടിയതും എല്ലാം എന്നെ അറിയിച്ചതു അമ്മ ആയിരുന്നു..ബസ്റ്റോപ്പില്‍ ഉണ്ടായിരുന്നു മഞ്ഞപ്പൂവുണ്ടാകുന്ന മരം ആരൊ മുറിച്ചു മാറ്റിയെന്നു വളരെ വേദനയോടെ ഒരിക്കല്‍ അമ്മ എഴുതി.......എന്റെ ഓരൊ ദിവസവും കത്തുകള്‍ ക്കായുള്ള കാത്തിരുപ്പായിരുന്നു ആ നാളുകളില്‍ ..


അങ്ങനെ ഇരിക്കെ ഒരിക്കല്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഒരു ക്യാബിനു ഞാന്‍ പങ്കെടുക്കാന്‍ ഇടയായി.അവിടെ വച്ചാണു ഞാന്‍ മാനന്തവാടിക്കാരി ജെസ്സിയെ പരിചയപ്പെടുന്നതു.ഒരു കൌതുകത്തിനു അന്നു തിരിച്ചു പോരുംബോള്‍ അഡ്രസ്സ് കൈമാറി പോരുകയും ചെയ്തു.അതിനു ശേഷം ഒരാഴ്ചകഴിഞ്ഞു പോസ്റ്റുമാന്‍ കൊണ്ടു തന്ന ജെസ്സിയുടെ കതതാണു വീട്ടില്‍ നിന്നു അല്ലാ‍തെ എനിക്കു ലഭിക്കുന്ന ആദ്യത്തെ കതത്.. കവിതയും.. കഥകളും.നിറഞ്ഞ ജീവനുള്ള കത്തുകള്‍ ആയിരുന്നു അവളുടെ കത്തുകള്‍.. സൌഹ്രുദത്തിനും പ്രണയത്തിനുമിടിയലുള്ള ഒരു നൂല്‍പ്പാലമായി ഞങ്ങളുടെ കത്തിടപാടുകള്‍ അങ്ങനെനെ ഒരു പാടുനാള്‍ തുടര്‍ന്നു....പിന്നീടു കോളേജില്‍ വന്നതിനു ശേഷം എനിക്കു സ്ഥിരമായി കത്തുക്കള്‍ അയക്കാറുണ്ടായിരുന്നതു കുറെ സഹപാഠികള്‍ ഉണ്ടായിരുന്നു. നിബു..ധന്യ..രവി..സ്മിത്..ദീപ്തി.... എന്റെ സൌഹൃദം എല്ലാം നിലനിന്നിരുന്നതു കത്തുകളിലൂടെ ആയിരുന്നു...പിന്നീടെപ്പോഴൊ എനിക്കു വരുന്ന കത്തുകള്‍ നിലച്ചു...ഞാനും എല്ലാവരെയും പോലെ എസ്.മം.എസ്.അല്ലങ്കില്‍ ഈ മെയില്‍ ആക്കി..ഓര്‍കുട് വഴി ഒരു പാടു പുതിയ സൌഹ്ര്ദങ്ങള്‍ ആയി...എന്നാലും എനിക്കെപ്പോഴും ഒരു കത്തു വായിക്കുന്നതിന്റെ സംത്രുപ്തി എസ്.മം.എസ് നൊ, ഇ-മയിലിനൊ ഇല്ല എന്നാണു എന്റെ അനുഭവം....അതിനാല്‍ ഏകാന്തതയില്‍ ഞാന്‍ ചിലപ്പോഴെല്ലാം എന്റെ പഴയ കത്തുകള്‍ വായിക്കാറുണ്ടു..ഒരു നിധിപോലെ ഞാന്‍ സൂക്ഷിക്കുന്ന പഴയ കത്തുകളിലൂടെ പഴയകാലത്തിലേക്കൊരു തിരിച്ചു പോകക്..ഹോസ്റ്റ്ലിന്റെ മതിലില്‍ പോസ്റ്റ്മാന്റെ വരവു കാത്തിരു‍ന്നു കാലത്തേക്കു ഒരു തിരിച്ചു പോകലാണു അത്.....വര്‍ഷങ്ങള്‍ക്കുശേഷം
എനിക്കു കിട്ടീയ ഈ കത്തു അതു ജെസ്സിയുടെ ആയിരുന്നു...അവള്‍ക്കും പറയാനുണ്ടായിരുന്നതു രണ്ടു വരി മാത്രമായിരുന്നു.. .പ്രദീപ്...ഓര്‍കുട്ടിലെ സ്ക്രാപ്പുകള്‍ എന്നെ ബൊറടിപ്പിച്ചു .ആധുനീകനു നഷ്ടപ്പെട്ട പറുദീസയാണു എഴുത്തുകള്‍ .....ജീവനുള്ള രണ്ട് അക്ഷരം വായിക്കാന്‍ ......നിന്റെ മറുപടിക്കായി കാത്തിരിക്കുന്നു..എന്നു നിന്റെ ജെസ്സി..

36 comments:

Visala Manaskan said...

കത്തുകളെക്കുറിച്ചെഴുതിയത് ഹൃദ്യമായി.

‘കത്ത്‘ ഒരു ഭയങ്കര സംഭവം തന്നെ. കത്ത് കയ്യില്‍ കിട്ടി അത് വായിക്കുമ്പോള്‍ അയച്ച ആള്‍ തന്നെ നേരിട്ട് നമ്മുടെ അടുത്ത് നില്‍ക്കുന്ന ഫീലിങ്ങ് ഉണ്ടാവും. മെയിലും എസ്.എം.എസ്സൊന്നും വെറും കമ്മ്യൂണിക്കേഷന്‍ മാത്രമാണ്.

കത്തെഴുത്തും വായിക്കലുമായിരുന്നു ഹോബി നമ്പറ് വണ്‍, പണ്ട്. കൊടുത്തതിനും കിട്ടിയതിനുമൊന്നും ഒരു കയ്യും കണക്കുമില്ല... കത്തേയ്!

:)

വീണ്ടും എഴുതുക.

മൂര്‍ത്തി said...

ഒരു കത്ത് കിട്ടിയിട്ടും അയച്ചിട്ടും എത്ര കാലമായി?

കത്ത് രൂപത്തില്‍ ഇന്ന് വരുന്നത് ബില്ലുകളും ചില അറിയിപ്പുകളും മാത്രം. ഇന്ന് എല്ലാം മെയിലിലൂടെ ആയി. പക്ഷെ, കത്ത്, മെയില്‍, എസ്.എം.എസ്, ഫോണ്‍ വിളി, സ്ക്രാപ്, ഇന്സ്റ്റ്ന്റ് മെസേജ് എല്ലാം അപ്പുറത്ത് ഒരു മനുഷ്യന്‍ ഉള്ളതു കൊണ്ട് മാത്രമല്ലെ നാം നടത്തുന്നത്? അതുകൊണ്ട് എല്ലാം ഒരു പോലെ കാണാനാണെനിക്കിഷ്ടം. കത്തിന്റെ ഫീല്‍ മറ്റുള്ളവ തരാത്തത് അവയ്ക്ക് നോസ്റ്റാല്‍ജിയ ഇല്ലാത്തതുകൊണ്ടല്ലേ? :)

ഹോസ്റ്റലില്‍ എന്റെ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് അമ്മക്ക് കത്തയക്കുമ്പോള്‍ ഒരു വരി മാത്രം കാണും.

“ ഇവിടെ സുഖം തന്നെ. അമ്മയ്ക്കോ?”

അമ്മ മോന്റെ അമ്മ തന്നെയായിരുന്നു..

ഒരു ബ്ലാങ്ക് കാര്‍ഡ് മാത്രം വരും...

നിനക്കുവേണ്ടേല്‍ എനിക്കും വേണ്ടെടാ എന്ന മട്ട്...

പോസ്റ്റിനു നന്ദി.

ജിം said...

സ്കൂളില്‍ താമസിച്ചു പഠിക്കുമ്പോള്‍ ചാച്ചന്‍ എന്നു ഞാന്‍ വിളിച്ചിരുന്ന അമ്മയുടെ അച്ഛന്‍ അയച്ച കത്തുകള്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇപ്പോഴും, അതു വായിക്കുമ്പോള്‍ മടിയില്‍ പിടിച്ചിരുത്തി പറഞ്ഞു തരും പോലെ തോന്നും. വെറ്റില മുറുക്കിന്റെ മണവും കാജാ ബീഡിയുടെ പുകയും ഒക്കെ മനസ്സില്‍ നിറയും - മരിച്ച് പത്തിലധികം വര്‍ഷങ്ങള്‍ക്കു ശേഷവും.
ഇതായിരിക്കും ഒരു പക്ഷേ, ഈ മെയിലിനോ എസ് എം എസ്സിനോ ഒന്നും നല്‍കാനാവാത്തത്.
പോസ്റ്റ് നന്നായി.
പോയി പഴയ കത്തുകളൊക്കെ ഒന്നൂടെ വായിക്കട്ടെ!

ആരോ ഒരാള്‍ said...

പ്രദീപേ നല്ല പോസ്റ്റ്, നല്ല വിഷയം.
ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നൂണ്ട് ആദ്യ പ്രണയത്തിന്റെ കുറെ ബാക്കി പത്രങ്ങള്‍.
മഷി പടര്‍ന്ന നീലക്കവറുകള്‍.

സ്നേഹത്തോടെ

anishcriitr said...

chetta it was so soothing to read those linesss.....enikku kurachu kathukal mathramee ingane postal vazhii vannittulluuu,,,,njan reply cheyyathathu kaaranam aa varavum nilachuuuu..but i still treasure thoseee wordss which makes me feel that im not belonging to this worlddd...really kathu vayikkumboll athu ezhuthiya aal thottu munnil vannu nilkum pole thonnummmm alleee......... still iam yet to write a letter ...thamasiyathe oru kathu njanum ezhuthummmm......

ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

എനിക്കും പണ്ട് കത്ത് വന്നിട്ടുണ്ട്. പനിപിടിച്ച ഒരാഴ്ചയോടൊപ്പം അഞ്ച് ദിവസം ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ കൂടി ചേര്‍ത്ത് കുറച്ച് ദിവസം കോളെജില്‍ പോക്തിരുന്നപ്പോഴാണ് അവളുടെ വികാരതീവ്രമായ ആ കത്ത് വീട്ടില്‍ വരുന്നത്. എന്നെ അവള്‍ ഇത്രയ്ക്ക് മിസ്സ് ചെയ്യും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ വരവും കാത്തുള്ള ഇരിപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ അവള്‍ എഴുതി:

“എന്റെ ലൈബ്രറി കാര്‍ഡില്‍ വാങ്ങിയ സ്പോര്‍ട്സ് മാസികകളും ഡിറ്റക്ടീവ് നോവലുകളും ഉടന്‍ തിരിച്ച് കൊടുത്തില്ലെങ്കില്‍ എന്റെ ഹാള്‍ടിക്കറ്റ് തടഞ്ഞ് വെയ്ക്കും. നീ വന്നില്ലെങ്കിലും ആ കാര്‍ഡെങ്കിലും ആരുടെയെങ്കിലും കയ്യില്‍ കൊടുത്തയയ്ക്കൂ”

പ്രദീപ് said...

വിശാലന്‍ചേട്ടനെപ്പോലുള്ളവര്‍ ഇതു വായിച്ചതില്‍ അതിയായ സന്തോഷം..മൂര്‍ത്തിയുടെ മറുപടി എന്നെ ചിന്തിപ്പിചു..ജിം കത്തുക്കള്‍വായിച്ചൊ/?ആരൊ ഒരാളെ ഞാനും ആ കൂട്ടത്തില്‍ ഉണ്ടെ..അനീഷെ..........!!!
“എന്റെ ലൈബ്രറി കാര്‍ഡില്‍ വാങ്ങിയ സ്പോര്‍ട്സ് മാസികകളും ഡിറ്റക്ടീവ് നോവലുകളും ഉടന്‍ തിരിച്ച് കൊടുത്തില്ലെങ്കില്‍ എന്റെ ഹാള്‍ടിക്കറ്റ് തടഞ്ഞ് വെയ്ക്കും. നീ വന്നില്ലെങ്കിലും ആ കാര്‍ഡെങ്കിലും ആരുടെയെങ്കിലും കയ്യില്‍ കൊടുത്തയയ്ക്കൂ”ദില്‍ബാസുരന്‍ ....ഹ ഹഹഹ...എനിക്കു ചിരി അട്ക്കാന്‍ കഴിഞില്ല...ഇതു വായിച്ചു....
എല്ലാവറ്ക്കും എന്റെ നന്ദി............

G.manu said...

nice...
kaththukaLude hridayam oru Orkuttinum kittilla

Anitha said...

Valare nannayittundu ketto..vayicha ellavarum thanne nostalgic aayi poyittundu...athu ezhuthukarante kazhivanu..nalla vishayam..ezhuthinte nalla saili...keep writing...

ധ്വനി said...

ഈ ഇ മെയില്‍ യുഗത്തില്‍ വടിവുള്ള അക്ഷരങ്ങളില്‍ സ്നേഹം കുത്തിനിറയ്ക്കാനും, അവയൊക്കെ സൂക്ഷിച്ചു വച്ചാനന്ദിയ്ക്കുവാനും ആര്‍ക്കു നേരം? ഇങ്ങനെയുള്ള കൊച്ചു സന്തോഷങ്ങല്‍ അളവില്‍ കുറഞ്ഞായാലും ഇന്നും എനിയ്ക്കുണ്ട്. കത്തുകള്‍ ഒരുപാടിഷ്ടപ്പെടുന്ന ഒരാളാണു ഞാന്‍. എന്റെ പാഷനുകളില്‍ ഒന്ന്!
നല്ല കൃതി പ്രദീപ്!

ജാസു said...
This comment has been removed by the author.
ജാസു said...

പ്രദീപ്,

താങ്കളുടെ ഈ കുറിപ്പ് വളരെ നന്നായിരിക്കുന്നു. ഇതിന്റെ ആദ്യഭാഗം വായിച്ചപ്പോള്‍, കത്തുകളില്‍ കൂടി സംസാരിച്ചിരുന്ന ഒരു അച്ഛനെയും മകളെയും കുറിച്ചെഴുതണമെന്നു തോന്നി. ഒരു കമന്റ് ആയി ഇടാമെന്നു കരുതിയെങ്കിലും എഴുതി വന്നപ്പോള്‍ ദൈര്‍ഘ്യമേറിയതിനാല്‍ ഞാനത് എന്റെ ബ്ലോഗില്‍ പോസ്റ്റുന്നു.

താങ്കളില്‍ നിന്നും ഇനിയും ഇത്തരം നല്ല കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു.
സസ്നേഹം,
ജാസൂട്ടി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല പോസ്റ്റ്, ഒരു കത്ത് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്.

കൂടെ ജോലിചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകളെങ്കിലും കൊണ്ട് വരുമ്പോള്‍ വെറുതേ ഒന്ന് നോക്കും എനിക്കും വല്ലതും ആരേലും അയച്ചിരുന്നേല്‍ എന്ന്.

ഏറനാടന്‍ said...

കത്ത്‌ വായിക്കുന്ന സംതൃപ്‌തിയും സുഖവും ഈ-മെയിലിനോ ചാറ്റിനോ കിട്ടൂല എന്നത്‌ പകല്‍ പോലെ വാസ്തവമല്ലേ.. അതും ഇഷ്‌ടപ്രാണേശ്വരിയുടേതാണെങ്കില്‍ ആനന്ദലബ്‌ധിക്കിനി എന്തുവേണം. പോസ്‌റ്റുമാന്‍ വരുന്നതും നോക്കി നോക്കെത്താദൂരത്ത്‌ കണ്ണും നട്ട്‌ എത്രയിരുന്നിരിക്കുന്നു.

കൃഷ്‌ | krish said...

കത്തുകളെ കുറിച്ച് എഴുതി പണ്ട് കത്തുകള്‍ മാത്രം കിട്ടിയിരുന്നത് ഓര്‍ത്തു. ഇന്നത്തെ ഇ-മെയിലിനും, എസ്.എം.എസിനുമൊന്നും കത്തുവായിക്കുന്നതിന്റെ ഒരു ഫീലിങ് ഉണ്ടാവുകയില്ല.

ശാലിനി said...

ജാസുവിന്റെ പോസ്റ്റിലൂടെയാണ് ഇവിടെ വന്നത്. നല്ല പൊസ്റ്റ്. വിശാലന്റേയും ദില്‍ബുവിന്റേയും കമന്റുകള്‍ :)

സാല്‍ജോҐsaljo said...

കഴിഞ്ഞ ആഴ്ച ഞാന്‍ വീട്ടിലേയ്ക്കൊരു യുണികോഡ് കത്ത് അയച്ചു. റ്റൈപ്പ് ചെയ്ത്. എഴുതാന്‍ മടിയാ... പക്ഷേ കിട്ടി കഴിഞ്ഞു വിളി വന്നു. നീ വിഷമിച്ചയക്കണ്ട സമയമുള്ളപ്പോ എഴുതിയാ മതീന്ന്. കൈപ്പടയിലുള്ള എഴുത്തിന്റെ സുഖം...


കൊള്ളാം.

സാല്‍ജോҐsaljo said...

ചാത്താ നീ നിന്റെ അഡ്രസ് പറ. യഹോവസാക്ഷികള്‍ നിനക്ക് എല്ലാമാസവും മുടങ്ങാതെ എതേലും പുസ്തകം അമേരിക്കന്‍ ചെലവില്‍ അയച്ചുതന്നോളും.!

ഉണ്ണിക്കുട്ടന്‍ said...

സത്യം! ഇമെയിലും ഓര്‍ക്കുട്ടുമൊന്നും കത്തിനു പകരം ആവില്ല.

ദില്‍ബാ..അതു അഡ്രസ് തെറ്റി വന്ന കത്തായിരുന്നില്ലേ..? പിന്നേ.. ലൈബ്രറീന്ന് നീ ബുക്ക് എടുത്തെന്ന്..ഉവ്വ..

ഉണ്ണിക്കുട്ടന്‍ said...

ചാത്താ നീ വിഷമിക്കാതെടാ.. സാല്‍ജോയ്ക്കു അഡ്രസ് കൊടുക്കുമ്പോള്‍ എനിക്കും തന്നേരേ..എന്റെ ഈ മാസത്തെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് നിനക്കു അയച്ചു തരാം..കറക്റ്റ് ഡേറ്റില്‍ അടച്ചോണേ..

Sul | സുല്‍ said...

പ്രദീപ്
നല്ല എഴുത്ത്.

ബ്ലോഗിന്റെ തലേകെട്ട് ‘കാണാമറയതത് ‘ എന്നത് ‘കാണാമറയത്ത്’ എന്നാക്കിക്കൂടെ?

-സുല്‍

വേണു venu said...

കത്തുകളും പോസ്റ്റുമാനുമെല്ലാം അന്യം നിന്നിരിക്കുന്നു. കുറച്ചാളുകളുടെ ഓര്‍മ്മകളില്‍‍ കുറേ നാളത്തേയ്ക്കുണ്ടായിരിക്കും.
നല്ല ഭാഷയിലീഴുതിയ വിവരണം ഇഷ്ടമായി.

Swapna said...

പണ്ടു എനിക്കു
ഹോസ്റ്റലിലേക്കു സ്ഥിരം കത്റ്റയക്കാറുണ്ടായിരുന്ന ഒരാള്‍ ഉണ്ടായിരുന്നു...പേരൊ മേല്‍ വിലാസമൊ ഇല്ലാതെ ആരൊ ഒരാള്‍..എനിക്കു ഒരു എല്ലാ ആഘോഷങ്ങള്‍ ക്കും എനിക്കു കാറ്ഡ് അയച്ചിരുന്ന എന്നെ മറഞ്ഞിരുന്നു സ്നേഹിച്ചിരുന്ന് ഒരാള്‍..ആ കത്തുകള്‍ എന്നെ ആദ്യമൊക്കെ ശല്യപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഞാന്‍ ഓണം പുതിയ വര്‍ഷം, ക്രിസ്തുമസ് വിഷു ഒക്കെ വരുംബോല്‍മുടങ്ങാതെ എത്തുന്ന കത്തുകള്‍ക്കായി ഹോസ്റ്റ്ലില്‍കാത്തിരിക്കുമായിര്‍നൂ...ഇന്നിപ്പോല്‍ വര്‍ഷങ്ങള്‍ ക്കു ശേഷവും എനിക്കറിയാത്ത ആ അഞാത് സുഹ്രുത്തിനെ ഒരിക്കല്‍ എങ്കില്ം കണ്ടിരുന്നെങ്ക്കില്‍ എന്നു അറിയാതെ ഓറ്ത്തു പോകുകയാണ്‍....നല്ല ലേഖനം..്

(സുന്ദരന്‍) said...

ഈ പോസ്റ്റ് എന്നെ കുറേകാലം പിറകോട്ടുകൊണ്ടുപോയ്....

കൊച്ചുചെറുപ്പാങ്കാലത്ത് വളരെ വിരളമായെ എന്റെവീട്ടില്‍ കത്തുകള്‍ വരുമായിരുന്നൊള്ളു.... അന്ന് ഞങ്ങള്‍ക്ക് കത്തയക്കാനൊന്നും അധികമാരും ഉണ്ടായിരുന്നില്ലാഎന്നതാണു സത്യം.... ആരെങ്കിലും അയച്ച കത്തുകള്‍ പോസ്റ്റുമാന്‍ കൊണ്ടുവന്ന് കവലയിലുള്ള ഏതെങ്കിലും കടയില്‍ ഇട്ടിട്ടുപോകും. അഡ്രസ് നോക്കി വീടുവീടാന്തരം കയറിയിറങ്ങി കത്തുകൊടുക്കുന്നത് ന്മ്മുടെ നാട്ടില്‍ അന്ന് ഒട്ടും പ്രായോഗികമായിരുന്നില്ലാ.

മുടങ്ങാതെ കത്തുകള്‍ വന്നുതുടങ്ങിയത് ചേട്ടന്‍ പഠിക്കാനായ് എറണാകുളത്ത് കോളേജില്‍ ചേര്‍ന്നതിനുശേഷമാണ്. അന്ന് ചേട്ടന്‍ അയക്കുന്ന കത്തുകള്‍ ഓരോരുത്തരും പേഴ്സണലായ് വായിക്കുന്നതിനു പുറമെ ജോലികഴിഞ്ഞ് അപ്പച്ചന്‍ വന്നതിനു ശേഷം എല്ലാവരും കൂടിയിരുന്ന് പൊതുവായ് കത്ത് ഉറക്കെവായിച്ചുമിരുന്നു. ഇങ്ങനെ അക്കാലത്ത് കിട്ടിയിരുന്ന കത്തുകളെല്ലാം ഒരു കമ്പിയില്‍ കോര്‍ത്ത് മുറിയുടെ മൂലയില്‍ തൂക്കിയിടും... ബ്ലോഗിലെ പഴയ പോസ്റ്റുകള്‍ വായിക്കുന്നതുപോലെ ഇടയ്ക്കിടയ്ക്ക് പഴയ കത്തുകള്‍ എടുത്ത് വീണ്ടും വീണ്ടും വായിച്ചിരുന്നു. ഒത്തിരി നര്‍മ്മം കലര്ത്തി ചേട്ടന്‍ എഴുതിയിരുന്ന കത്തുകള്‍ ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.

കത്തുവായിക്കുന്നതുപോലെ കത്തെഴുതാനും ഒത്തിരി ഇഷ്ടമുള്ള ആളായിരുന്നു ഞാന്‍. നീണ്ടകത്തുകളായിരുന്നു എന്റെ സ്പെഷ്യാലിറ്റി. ഓണം തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഞാന്‍ വീട്ടിലേക്ക് ഓണം വിശേഷാല്‍ കത്തുകള്‍- കഥയും കവിതയും-കാര്‍ട്ടൂണും ഒക്കെ ചേര്ത്ത് അയച്ചിരുന്നു. ഒരിക്കല്‍ ഒരു ഫാക്സ്റോളിന്റെ പകുതിയില്‍ പാമ്പന്‍പാലം എന്നുപറഞ്ഞ് ഒരു കത്തെഴുതി അയച്ചു.. അന്നു ഞാന്‍ ഡല്‍ഹിയിലായിരുന്നു. രണ്ടു ദിവസം സിക്ക് ലീവെടുത്താണ് ആ കത്തെഴുതിയത്...

ഇപ്പോള്‍ ആറുവര്‍ഷമായിട്ട് ഒരു കത്തുപോലും എഴുതിയിട്ടില്ലാ...
പ്രദീപിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ...സത്യമായിട്ടും കത്തെഴുതാനുള്ള ആഗ്രഹം തിരിച്ചുവന്നതുപോലെ...

നാട്ടിലുള്ള മകനു ഒരു കത്തെഴുതാന്‍ ഇതാ ഞാന്‍ പേപ്പറും പേനയും എടുക്കുകയാണ്....
പഴയതുപോലെ ഒരു നെടുങ്കന്‍ കത്തുഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍....

thottavadi said...

ഇതു പോലെ നൊസ്റ്റാള്ജിക്കായിട്ടുള്ള ഒരു ലേഖനം.എഴുതിയതിനു ആദ്യമെ എന്റെ അഭിനന്ദനം..പിന്നെ എല്ലാവരുടേ മറുപടികള്‍ വായിക്കുബൊള്‍നമുക്കു നഷ്ടപ്പെട്ട ഒരു പഴയ കാലത്തെ ഓര്മിക്കുന്നു...സുന്ദരന്‍ പറഞ്ഞപോലെ എന്റെ വീടിനെറ്റ് മൂലയിലും കുറെ കത്തുകള്‍ വറ്ഷങ്ങളോള്‍ം തൂങ്ങികിടന്നിരുന്നു...ഇടകു വീടു പുതുക്കി പണിതപ്പോള്‍ അതു എവിടെയൊ നഷ്ടപ്പെട്ടു....ഞാന്‍ ഒന്നു തപ്പിയെടുക്കട്ടെ..

വക്കാരിമഷ്‌ടാ said...

നല്ല പോസ്റ്റ്. മൂര്‍ത്തി പറഞ്ഞതുപോലെ നോവാള്‍ജിയ (കഃട് ദേവേട്ടന്‍) ആണെന്ന് തോന്നുന്നു നമ്മുടെ തലമുറയെ കത്തുകളുമായി മനസ്സുകൊണ്ട് അടുപ്പിക്കുന്നത്. കത്തെന്താണെന്ന് അനുഭവിക്കാത്ത അടുത്തതിന്റെ അടുത്ത തലമുറ അതിനടുത്ത തലമുറ ലെവലില്‍ എത്തിക്കഴിയുമ്പോള്‍ കഴിഞ്ഞ കാലത്തെപ്പറ്റി ഓര്‍ക്കുന്നത് മൊബൈല്‍ ഫോണില്‍ ഒരു എസ്.എം.എസ് മെസ്സേജ് വരുമ്പോള്‍ കേള്‍ക്കുന്ന റിംഗ് ടോണിന്റെ നോവാള്‍ജിയായോ ഈമെയില്‍ ഇന്‍‌ബോക്സ് തുറക്കുമ്പോള്‍ കാണുന്ന പുതിയ പത്ത് മെസ്സേജിന്റെ നോവാള്‍ജിയായോ ഒക്കെയായിരിക്കും.

കത്തുകളെപ്പറ്റിയുള്ള സന്തോഷിന്റെ പോസ്റ്റ് ഇവിടെ

കത്തുകളെപ്പറ്റിയുള്ള പോസ്റ്റ്...
ബ്ലോഗിലിടുന്നത് പോസ്റ്റ്...
അപ്പോള്‍ ബ്ലോഗില്‍ പോസ്റ്റിടുന്നവന്‍ പോസ്റ്റ്‌മാന്‍...
കത്ത് കൊണ്ടുത്തരുന്നതും പോസ്റ്റ്മാന്‍...

പ്രദീപ് said...

ഈ പോസ്റ്റിനു ഇത്ര പ്രെതികരണം ഒരിക്കലും പ്രെതീക്ക്ഷിച്ചില്ല്..കത്തു ഇത്ര വലിയ ഒരു പ്രെതിഭാസമായിരുന്നു അല്ലെ?

സന്തോഷ് said...

നല്ല എഴുത്ത്. വീണ്ടും എഴുതുക!

ഹൃ - hr^
അച്ഛന്‍ - achchhan

മുസാഫിര്‍ said...

കത്തുകളെക്കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ് ഇഷ്ടമായി .

വക്കാരിയുടെ ലിങ്കിലൂടെ സന്തോഷീന്റെ പോസ്റ്റിലും എത്തി.നന്ദി.

ഹാരിസ്‌ said...

കത്തു വായിക്കുക എന്നതു വലിയൊരു അനുഭവമാണു.
ഒരു പക്ഷെ ജീവിതം തന്നെ എഴുതി തീരാത്ത
കത്തു തന്നെ യാക്കി മാറ്റിയവരാണു പ്രവാസികള്‍.

meera said...

പ്രദീപ്,

വായനയ്ക്കും, വാക്കുകള്‍ക്കും നന്ദി.

പ്രിയപ്പെട്ടവര്‍ എഴുതുമ്പോള്‍, അതു ഓര്‍ക്കൂട്ടില്‍ ആയാല്‍ പോലും,

വാക്കുകള്‍ക്കു ജീവന്‍ വരുന്നു, സുഹ്രുത്തെ...

Anonymous said...

പ്രദീപ് -

എന്റെ മനസിലെ ചില തോന്നലുകള്‍ താനിവിടെ എഴുതിയതുപോലൊരു തോന്നല്‍..

ഇപ്പോഴും അമ്മ നാട്ടില്‍നിന്നും അയക്കുന്ന കത്തുകള്‍ക്കായിട്ട് ഞാന്‍ കണ്ണും നട്ട് നോക്കിയിരിക്കാറുണ്ട്. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു തോന്നല്‍, ഇന്ന് അമ്മക്ക് ഒരു എഴുത്ത് എഴുതണം. ഫോണിലൂടെ വിശേഷങ്ങള്‍ കൈമാറുന്നതിനാല്‍ പറയാന്‍ അധികമൊന്നുമില്ലെങ്കിലും, രണ്ടു വരി എഴുതി അയക്കണം..

ഞാനും പഴയ എഴുത്തും കാര്‍ഡും വരികളും സൂക്ഷിച്ചു വെക്കുന്നൊരാളാണ്. അതുകൊണ്ട് ഈ പോസ്റ്റിന്റെ ആത്മാവ് എനിക്ക് മനസിലാകും

- സന്ധ്യ :)

സ്‌പന്ദനം said...

കത്തുകളുടെ യുഗം നിലച്ചത്‌ എത്രവേഗമാണ്‌. ജപ്‌തിനോട്ടിസുകളും പണയമടക്കാനുള്ള ബാങ്ക്‌ നോട്ടിസുകള്‍ക്കും മാത്രമായി ഗ്രാമങ്ങളിലെ കടകളില്‍ കത്തുകള്‍ കെട്ടികിടക്കുന്നു.സത്യമാണ്‌ ഓര്‍ക്കുട്ടിനോ മെയിലുകള്‍ക്കോ പകര്‍ന്നു നല്‍കാനാവാത്ത അനുഭൂതിയും സംതൃപ്‌തിയും ലഭിക്കുക പ്രിയപ്പെട്ടവരുടെ കൈപ്പടയില്‍ വരുന്ന കത്തുകള്‍ക്കു മാത്രമാണ്‌. ഓര്‍മകളുണര്‍ത്തിയതിനു നന്ദി.

രാജന്‍ വെങ്ങര said...

കത്തെഴുത്തിനെ കുറിച്ചെഴുതി നീ എന്നെ എന്റെ പഴമയിലേക്ക് കൊണ്ടു പോയി ഓര്‍മകളുടെ ക്കുത്തൊഴുക്കിലേക്കു എന്നെ തള്ളിയിട്ടിരിക്കുന്നു.നിരവിട്ടിറങ്ങിവരുന്ന ഒരു പാടു മുഖങ്ങള്‍ എനിക്കു മുന്നില്‍ വന്നു കുശലം പറയുകയാണ് ഇപ്പോള്‍.നാടു വിട്ടതിനു ശേഷം അദ്യമായി ഏട്ടനയച്ചു എനിക്കു കിട്ടിയ കത്തു കുറേ കാലം ഞാന്‍ സൂക്ഷിച്ചു വച്ചിരുന്നു.ഏട്ടന്റെ കത്തുകള്‍ എനിക്കെന്നും വഴികാണിച്ചു,ധൈര്യം പകര്‍ന്നു തന്നിരുന്നു,ഇന്നും ആശയകുഴപ്പത്തിലാവുബോള്‍ ആദ്യം വിളിക്കൂന്നതു ഞാന്‍ എന്റെ വല്ല്യേട്ടനെ തന്നെ.കാരണം ആന്നു ഏട്ടനയച്ചു തന്ന എഴുത്തുകള്‍ അവയിലെ ശക്തിയുള്ള വരികള്‍...
ഓ ഞാന്‍ ഒരു പാടു പറഞ്ഞു പോയി അല്ലേ...
ഓര്‍മകളിലേക്കു എന്നെ കൈപിടിച്ചു നടത്തിചചതിനു നന്ദി.ഇനിയും എഴുതുക.ഭാവുകങ്ങള്‍.

Vas Vasudevan said...

You are so right about letters. Don't think anyone writes letters now a days. You stole my thoughts.
Very good. liked it.

ശ്രീ said...

എന്തൊക്കെയോ കുറേ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

ഞാനും കോളേജ് ജീവിതം ആരംഭിയ്ക്കുമ്പോള്‍ വല്ലപ്പോഴുമൊക്കെ വീട്ടിലേയ്ക്കും കൂട്ടുകാര്‍ക്കും ഒക്കെ കത്തെഴുതുമായിരുന്നു. അന്ന് മൊബൈലൊന്നും ഇത്രയും പ്രചാരമായിട്ടുണ്ടായിരുന്നില്ല.