Ind disable

Sunday, March 25, 2007

അമ്മ

ഇതു എന്റെ അമ്മയെക്കുറിച്ചാണ്‍ ഇന്റെറ്നെറ്റും ബ്ലോഗും ഒന്നും പരിചയമില്ലാത്ത എന്റെ അമ്മ ഇതൊന്നും വായിക്കാന്‍ ഇടയില്ല.വെറും അന്തറ്മുഖനും സദാവിഷാദിയുമായിരുന്ന ഞന്‍ ഇന്നു എന്തെങ്കിലും ആയെങ്കില്‍ അത് അമ്മയുടെ മനസ്സിന്റെ നന്മയുടെ ഫലമാണ്.അമ്മ ലോകത്തു എല്ലാവരെയും സ്നേഹിക്കുന്നു. വളരെ ചെറുപ്പത്തിലെ എന്നെ ദൂരെയുള്ള ഹോസ്റ്റ്ലില്‍ ചേറ്ത്തതിനാല്‍ അമ്മയുടെ വാല്സല്യവും സ്നേഹവും നേരിട്ടനുഭവിക്കാന്‍ എനിക്കു കഴിഞ്ഞില്ല.വീട്ടില്‍ ഫോണ്‍ ഇല്ലതൈരുന്ന ആ കാലത്തു വല്ലപ്പോഴും അമ്മ അയക്കുന്ന കത്തുകള്‍ ആയിരുന്നു എനിക്കാശ്വാസം .ആ പതിവു ഞാന്‍ ബിരുദാനന്തരബിരുദത്തിനു ചേരുന്നതു വരെ തുടറ്ന്നു .അമ്മയുടെ മനസ്സിന്റെ നന്മ ബോധ്യപ്പെട്ട ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും ഒരിക്കലും മയാതെ നില്ക്കുന്നതു ഈ അനുഭവമാണു.
മധ്യവേനല്‍ അവധിക്ക് ഞാന്‍ നാട്ടില്‍ ചെന്ന ഒരു ദിവസം ഉച്ചക്കു ഊണുകഴിഞ്ഞു ഞാന്‍ അമ്മയുടെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു. അങ്ങനെ കിടക്കുന്ന സമയങ്ങളില്‍ അമ്മ എന്റെ തലമുടികള്ക്കിടയിലൂടെ വിരലുകള്‍ ഓടിക്കുകയും , ആ സുഖത്തില്‍ ഞാന്‍ മയങ്ങുകയും ചെയ്യും .ആ സമയത്തു കുറച്ചു നടോടി കുട്ടികള്‍ ആ വഴിക്കു വന്നു.എല്ലാവരും എതണ്ടു 10 വയസില്‍ താഴെ പ്രയമുള്ളവര്. തലമുടിയെല്ലാം അലങ്കോലമായി മുഷിഞ്ഞു കീറിയ വേഷം .പേപ്പറും , ചെരുപ്പും ഒക്കെ പെറുക്കി നടക്കുന്ന കുട്ടികളായിരുന്നു അതു. അമ്മ അവരെ വീടിനകത്തു കൂട്ടിക്കൊണ്ടു പോയി.അവരുടെ വയറു നിറച്ചു ചോറും കറികളും നല്കി അവരെ യത്രയാക്കി. എന്നിട്ടു എന്റെ അടുത്തു തിരിച്ചു വന്നു .ഇതെല്ലാം നോക്കി ഞാന്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ അമ്മ എന്നോടു പറഞ്ഞു" അപ്പു നീ എതോ നട്ടില്‍ തനിച്ചാണു താമസിക്കുന്നത്.നീ എവിടെ ചെന്നാലും നിനക്കു യാതോരു ബുദ്ധിമുട്ടും ഉണ്ടാകതിരിക്കണം എങ്കില്‍ ഞാന്‍ ഇങ്ങനെ ചെയ്യണം ഇന്നു ഞാന്‍ അവരെ പട്ടിണിക്കയച്ചാല്‍ അതു അനുഭവിക്കേണ്ടി വരുക നീയാണ്. എല്ലാവരെയും സ്നേഹിക്കു., സഹായിക്കാനും മറക്കരുതു." അമ്മയുടെ മനസ്സിലെ ഈ നന്മയാണു എന്നെ ഏതു തെറ്റു ചെയ്യുബോഴും എന്നെ തിരുത്താന്‍ പ്രേരിപ്പിക്കുന്നതും , സ്നേഹിക്കാന്‍ എന്നെ പഠിപ്പിച്ചതും.

15 comments:

ശ്രീ said...

കൊള്ളാം... വളരെ വലിയ ഒരു കാര്യം വളരെ കുറച്ചു വാക്കുകളിലൂടെ ചിത്രീകരിച്ചിരിക്കുന്നു...

Sumesh said...

eda article nannayittund...
pinne mattu articles'um nallatha..

സു | Su said...

അമ്മയെ കണ്ടു. സന്തോഷമായി.

jaya gopalan said...

valare nannayirikkunnu

it means very excellent


bahooth achha

മറ്റൊരാള്‍ said...

അമ്മയെ കണ്ടു. സന്തോഷമായി.

gpdas said...

ottakkirunnu vattaayi thudangi ennu thonnunnu... kathayokke ezhuthi thudangi... :d

kollam pradeep chettaa... kidilan

Rajesh KM said...

Nice one, touching. The underlying love of a mother can not be expressed in few lines.

Good blog. Keep it up.

VidyadasPrabhu said...

ammayude ezhuthukal...prof madhusoodanan Nairude kavitha vayichu njan karanjittundu..ippozhathe pole...

ധ്വനി said...

ചുരുക്കം ചില വാക്കുകളില്‍ എല്ലാം ഒതുക്കിയിരിയ്ക്കുന്നു.. ഉദാത്തമായ ചുരുക്കം ചില സന്തോഷങ്ങളേ ഇങ്ങനെ കുഞ്ഞു വാക്കുകളിലൊതുക്കാനാവൂ :)

Friendz4ever said...

അമ്മതന്‍ സ്നേഹം മാറൊടണയ്ക്കും ഈ ചെറുവാക്കുകള്‍.
നയിസ് സുഹൃത്തേ..!!!!!

മഞ്ഞുതുള്ളി said...

കൊള്ളാം എന്നു വെറുതെ പറയില്ല
വളരെ നന്നായിട്ടുണ്ട്....
ദൈവത്തിന്റെ ഭൂമിയിലെ മാലഖമാരെ നമ്മള്ക്ക് ഒരിക്കല്ലും കരയിക്കാതിരിക്കാം
:)

..വീണ.. said...

‘അമ്മ’ വായിച്ചു .. നന്നായിരിക്കുന്നു.. മക്കളുടെ മനസ്സുകളെ നേര്‍വഴിക്ക് നയിക്കുന്ന അമ്മമാര്‍.. അവരെപ്പറ്റി എത്ര എഴുതിയാലാണ് മതിയാവുക!

നന്മകള്‍ നേരുന്നു..

sreedevi said...

amma....:-)

ശ്രീ said...

ആ അമ്മയ്ക്ക് ഒരു പ്രണാമം. എല്ലാ അമ്മമാര്‍ക്കും ഒരേ സ്വഭാവം, ഒരേ ചിന്തകള്‍... ഒരേ ഭാവം!

Sulthan | സുൽത്താൻ said...

ആ അമ്മയ്ക്ക് ഒരു പ്രണാമം.

നല്ല ചിന്തകൾ പകർത്തിയതിന്‌ നന്ദി.

Sulthan | സുൽത്താൻ