കഥ പറയൊന്നുരു മുത്തശ്ശി
കളി പറയുന്നൊരു മുത്തശ്ശി
നാലും മുറുക്കി തുപ്പി
കൂനി നടക്കും മുത്തശ്ശി
കള്ളന്‍ മാരുടെ കഥ പറയുമ്പോള്‍
കണ്ണുമിഴിക്കും മുത്തശ്ശി
കഥയിലെ രാജകുമാരി കരഞ്ഞാല്‍
കൂടെ കരയും മുത്തശ്ശി
പാഠം നോക്കാതോടുമ്പോള്‍
പൊരിവെയിലേറ്റ് തിണിര്‍ക്കുമ്പോള്‍
അമ്മ കയര്‍ത്ത് പിടിച്ചെന്നാല്‍
അരുതെന്നോതും മുത്തശ്ശി
കുട്ടനെന്ന് തെല്ല് കുറുമ്പാണെന്ന്
അച്ഛന്‍ മീശ വിറപ്പിച്ചാല്‍ കൂട്ടു പിടിക്കാന്‍
ഇഷ്ടം കൂടാനെത്താറുണ്ടെന്‍ മുത്തശ്ശി
കഥയില്ലാത്തൊരു മുത്തശ്ശിക്കഥ കേട്ടെന്‍
കണ്ണുകളടയുമ്പോള്‍
കവിളുത്തുമ്മകള്‍ നല്‍കിയുറക്കും
പതിവായ് പാവം മുത്തശ്ശി
കര്‍ക്കിടകം കലിതുള്ളും നാളില്‍
കാറ്റും മഴയും മുറുകുമ്പോള്‍
കുട്ടന്‍ വാനിലുയര്‍ത്തിയ പട്ടം
ഞെട്ടുമുറിഞ്ഞ് പതിച്ചത് പോല്‍
വെട്ടിയടുക്കിയ മാവിന്‍ ചില്ലയില്‍
വെണ്ണീറായെന്‍ മുത്തശ്ശി
പാവം മുത്തശ്ശി
കഥ പറയൊന്നുരു മുത്തശ്ശി
കളി പറയുന്നൊരു മുത്തശ്ശി
കഥയറിയാത്തൊരു ലോകത്തേക്ക്
കടന്നു പാവം മുത്തശ്ശി
(ഇത് ഞാന്‍ എഴുതിയതല്ല യാദൃശ്ചികമായാണ് മനോരമ മ്യൂസിക്കിന്റെ കിലുക്കാം പെട്ടി എന്ന ആല്‍ബത്തിലെ കഥ പറയുന്നൊരു മുത്തശ്ശി എന്ന പാട്ട് ഞാന്‍ കേട്ടപ്പോള്‍ എനിക്കിഷ്ടമായി അത് ഇവിടെ ഇട്ടു എന്ന് മാത്രം).